മുദ്ര 0089

അസംയുതമുദ്ര.
 
കയ്യിൻറെ മണിബന്ധത്തിനു മുകളിൽ മറ്റേക്കയ്യിലെ ഹംസപക്ഷം (ഹ.ദീ.) കൊണ്ട് വളയുടെ ആകൃതിയിൽ ചലിപ്പിച്ച്, ഒടുവിൽ കടകം കമഴ്ത്തിപ്പിടിച്ചാൽ വള എന്ന മുദ്ര.
Miscellaneous notes: 

വളയിടുന്ന സ്ഥാനവും അതിൻറെ ആകൃതിയെയും സൂചിപ്പിക്കുന്നതാണ് ഈ മുദ്ര. സ്വർണ്ണമെന്ന മുദ്രയിൽ ഉപയോഗിക്കുന്ന കടകംതന്നെ പൊൻവള എന്ന മുദ്രയിലും സ്വർണ്ണത്തെ സൂചിപ്പിച്ചുകൊണ്ട് ഉപയോഗിക്കുന്നുവെന്നത് ശ്രദ്ധിക്കുക.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ