മുദ്ര 0091
Compiled meanings:
School:
സംയുതമുദ്ര.
ഇടംകയ്യിൽ ഹംസപക്ഷം (ഹ.ദീ.) മാറിനുമുന്നിൽ മലർത്തിപ്പിടിച്ച്, വലംകയ്യിലെ വർധമാനകം (ഹ.ദീ.) തള്ളവിരൽ താഴേക്കാക്കി, ചലിപ്പിച്ചുകൊണ്ട് വലതുമുകളിൽനിന്ന് ഇടംകയ്യിനുള്ളിലേക്കു കൊണ്ടു വരിക. ഇതുതന്നെ വീണ്ടും ആവർത്തിക്കുക.
Miscellaneous notes:
ഇടംകയ്യിൽ പിടിച്ച ചഷകത്തിലെ ദ്രാവകത്തിൻറെ സ്വഭാവമാണ് വലംകൈകൊണ്ട് സൂചിപ്പിക്കുന്നത്. വർധമാനകമുദ്ര, തേൻ എന്നും മദ്യം എന്നുമൊക്കെ കാണിക്കുന്ന സന്ദർഭത്തിൽ ദ്രാവകത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതാണ്. വലംകയ്യിൻറെ ചലനംകൊണ്ട് ദ്രാവകത്തിൻറെ സ്വഭാവത്തെ അവതരിപ്പിക്കുന്നു. ഇവിടെ മാരകദ്രാവകമായ വിഷത്തെ സൂചിപ്പിക്കാൻ അതിനുതകുന്ന ചലനമാണ് വലംകൈക്കു നല്കിയിട്ടുള്ളത്.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ