മുദ്ര 0092
Compiled meanings:
School:
ചവിട്ടിപിന്നാക്കംചാടിക്കാട്ടുന്ന സംയുതമുദ്ര.
ഇടംകയ്യിൽ കർത്തരീമുഖം (ഹ.ദീ.) കമഴ്ത്തി, മാറിനുമുന്നിൽ പിടിച്ച്, വലതുകയ്യിലെ ഹംസപക്ഷം (ഹ.ദീ.) അതിനെ ചുഴറ്റി താഴെക്കൂടിയെടുത്ത് നെറ്റിക്കുമുന്നിൽ കൊണ്ടുവന്ന് മുദ്രാഖ്യം (ഹ.ദീ.) പിടിച്ചു വിട്ടാൽ പുത്രൻ എന്ന മുദ്ര.
Miscellaneous notes:
മുദ്രാഖ്യം പിടിച്ചു വിടുന്നതിനു നിക്ഷേപിക്കുക എന്ന ഒരു സൂചിതാർഥം അച്ഛൻ, ഗുരു എന്നെല്ലാമുള്ള മുദ്രകളിൽനിന്നു മനസ്സിലാക്കാം. അതേ അർഥംത്തന്നെ പുത്രൻ എന്ന മുദ്രയിലും സമാനമായ വലംകൈപ്രയോഗത്തിനു കല്പിക്കണം. അപ്പോൾ മാതാപിതാക്കൽക്കും കുടുംബത്തിനും സന്തോഷം നല്കുന്നവൻ എന്നോ മുതിരുമ്പോൾ മനുഷ്യവർഗ്ഗത്തിൻറെ തുടർച്ചയ്ക്കാവശ്യമായ ബീജാദാനം നിർവഹിക്കാൻ കഴിവുള്ളവനെന്നോ അർഥം മനസ്സിലാക്കണം. ഇടംകയ്യിലെ കർത്തരീമുഖം ബാലഭാവത്തെ സൂചിപ്പിക്കുന്നു. ഈഷൽഭേദംകൊണ്ട് മുദ്രകളുടെ പരമ്പര സൃഷ്ടിക്കുന്നതിൻറെ ഉദാഹരണമാണ് അച്ഛൻ, ഗുരു, പുത്രൻ, ശ്രേഷ്ഠൻ, ശ്രേഷ്ഠസ്ത്രീ തുടങ്ങിയവ.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ