മുദ്ര 0093

താണുനിന്നു കാട്ടുന്ന സംയുതമുദ്ര.
 
ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച്, ഇടംകൈ മാറിനുമുന്നിൽ മലർത്തിപ്പിടിച്ച്, വലംകൈ അതിനു മുന്നിൽനിന്നു ചുഴിച്ചെടുത്ത് ഇടംകയ്യിനുമുകളിൽ കമഴ്ത്തി, ഇരുകൈകളിലും കർത്തരീമുഖം (ഹ.ദീ.) പിടിക്കുന്നത് കുട്ടി, ബാലൻ എന്നെല്ലാമർഥം വരുന്ന മുദ്ര.
Miscellaneous notes: 

കുട്ടിയെന്നു ലൌകികമായിക്കാട്ടുന്ന ആംഗ്യത്തെ നാട്യധർമ്മിയാക്കിയതാണ് ഈ മുദ്ര. അന്യാന്യം തിരിച്ചുപിടിച്ചിട്ടുള്ള ഇടം-വലം കൈകൾക്കിടയിലെ പരിമിതമായ സ്ഥലം ബാലൻറെ ചെറുപ്പത്തെ സൂചിപ്പിക്കുന്നു. പ്രായംകൊണ്ടും ശരീരംകൊണ്ടും അറിവുകൊണ്ടും അനുഭവംകൊണ്ടും എല്ലാമുള്ള ചെറുപ്പത്തെയും തന്മൂലമുള്ള വാത്സല്യം തോന്നിപ്പിക്കുന്ന അവസ്ഥയെയും ഇതു നാട്യധർമ്മിയായി അവതരിപ്പിക്കുന്നു.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ