മുദ്ര 0101

Compiled meanings: 
സംയുതമുദ്ര.
 
ഇടംകയ്യിലെ കടകം (ഹ.ദീ.) മാറിനുമുന്നിൽ കമഴ്ത്തിയും വലംകൈമുട്ട് അതിനുമുകളിൽ വച്ച് കൈപ്പടം മുകളിലേക്കാക്കി, വലത്തേക്കു ചുഴിച്ചെടുത്ത്, പുറത്തേക്ക് കടകം (ഹ.ദീ.) പിടിച്ച് അവസാനിപ്പിക്കുന്നത് കുന്തി എന്ന മുദ്ര.
Miscellaneous notes: 

അമ്മ എന്ന മുദ്രയിൽ ചെറിയ മാറ്റം വരുത്തിയാണ് ഈ മുദ്ര സൃഷ്ടിച്ചിട്ടുള്ളത്. ദുർവാസാവ് ഉപദേശിച്ച മന്ത്രത്തെ സൂചിപ്പിക്കുന്നജപമാലയെ സൂചിപ്പിക്കുന്നതാണോ വലംകയ്യിലെ പുറത്തേക്കു പിടിച്ച കടകം എന്നു ചിന്തിക്കാവുന്നതാണ്.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ