മുദ്ര 0103

Compiled meanings: 
വട്ടംവച്ചുകാണിക്കുന്ന സംയുതമുദ്ര.
 
ഇടതുവശത്തുനിന്ന് ഇരുകൈകളിലും മുഷ്ടി (ഹ.ദീ.) പിടിച്ചു വിട്ട് ഹംസപക്ഷം (ഹ.ദീ.) വിരലുകൾ അല്പം അകറ്റിപ്പിടിച്ച് വേഗത്തിൽ ഇളക്കിക്കൊണ്ട് മുന്നിലൂടെ വൃത്താകൃതിയിൽ വലത്തേക്കു കൊണ്ടുവന്ന് മാറിനുമുന്നിലെത്തി ഇടംകൈ അകത്തേക്കും വലംകൈ പുറത്തേക്കുമായി അവസാനിപ്പിക്കുക.
Miscellaneous notes: 

രക്തം ഒഴുകുന്നതിൻറെ ഭീകരാന്തരീക്ഷമാണ് ഈ മുദ്രയിൽ ആവിഷ്കരിക്കുന്നത്. കഥകളിയിൽ രക്തപരാമർശം വരുന്നിടത്തൊക്കെ അത് ജീവസന്ദായകമായ ഒന്നെന്ന നിലയിലല്ല, മറിച്ച് രക്തപ്രവാഹം ജനിപ്പിക്കുന്ന യുദ്ധം, കൊലപാതകം തുടങ്ങിയ ആശയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ