മുദ്ര 0106

രണ്ടു കൈകൊണ്ടും കാട്ടുന്ന സംയുതമുദ്ര.
 
ഇരുകൈകളിലും ഊർണ്ണനാഭം (ഹ.ദീ.) ഇടംകൈ മലർത്തി മാറിനുമുന്നിലും വലംകൈ കമഴ്ത്തി മറ്റേക്കൈയ്ക്കു മുകളിലുമായി പിടിച്ച് അല്പം വിറപ്പിച്ച് വലംകൈ വലത്തേക്കും ഇടംകൈ ഇടത്തേക്കും നീക്കുന്നത് മഞ്ഞ്, കുളിർമ എന്നെല്ലാമുള്ള മുദ്ര. 
Miscellaneous notes: 

കുളിർമ അനുഭവപ്പെടുന്നത് ശരീരത്തിൽ ആസകലമാണെങ്കിലും തണുപ്പ് ഹൃദയത്തിൻറെ പ്രവർത്തനത്തെ സാവധാനമാക്കുന്നതിനാൽ മാറിനുള്ളിലാണ് ഏറ്റവും അനുഭവപ്പെടുകയെന്ന ജീവിതയാഥാർഥ്യം ഈ മുദ്രയുടെ ആവിഷ്കരണത്തിലുണ്ട്.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ