മുദ്ര 0108

Compiled meanings: 
അസംയുതമുദ്ര.
 
ഒരുകൈകൊണ്ട് പൂവ് എന്ന മുദ്ര കാട്ടുന്നു. (ഇതുതന്നെ രണ്ടുകൈകൊണ്ടും കാട്ടാറുണ്ട്.) ഇടംകയ്യിലെ ഹംസപക്ഷം (ഹ.ദീ.) ഇടതുവശത്ത് മുകളിൽനിന്ന് താഴേക്ക് ചുഴിച്ചെടുത്ത്, നെറ്റിക്കു സമം കൊണ്ടുവന്ന് കടകം (ഹ.ദീ.) പിടിച്ച് വിട്ട് പ്രലംബഹസ്തം (ബാലരാമഭരതം. തള്ളവിരലും ചൂണ്ടുവിരലും നിവർത്തി, ചെറുവിരൽ തുടങ്ങിയുള്ള മറ്റു മൂന്നു വിരലുകൾ അല്പാല്പം മടക്കിപ്പിടിക്കുന്നത് പ്രലംബഹസ്തം.) കമഴ്ത്തി പ്പിടിക്കുക.
Miscellaneous notes: 

പൂവ് വിടരുന്ന ക്രിയയെ നാട്യധർമ്മിയായി ആവിഷ്കരിക്കുന്ന മുദ്ര.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ