മുദ്ര 0109

Compiled meanings:
School:
സംയുതമുദ്ര.
ഇരുകൈകളിലെയും ഹംസപക്ഷം (ഹ.ദീ.) മാറിനുമുന്നിൽനിന്നു ചുഴിച്ചെടുത്ത് വലംകയ്യിലെ അരാളം (ഹ.ദീ.) വലംതോളിനോടു ചേർന്നു താഴേക്കും ഇടംകയ്യിലെ അരാളം (ഹ.ദീ.) ഇടത്ത് അരയിൽ ചേർത്തു മലർത്തിയും പിടിച്ച് ഇരുകൈകളും വിറപ്പിച്ചുകൊണ്ട് പരസ്പരം അടുപ്പിച്ചു മാറിനു മുന്നിൽ അവസാനിപ്പിക്കുക. ഇതു രണ്ടു പ്രാവശ്യം ആവർത്തിക്കുക.
Miscellaneous notes:
മനസ്സിൻറെ കാലുഷ്യം അരാളമുദ്രകളുടെ വിറപ്പിക്കലിൽനിന്നു വ്യക്തമാകുന്നു.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ