മുദ്ര 0112
Compiled meanings:
School:
വട്ടംവച്ചു കാട്ടുന്ന സംയുതമുദ്ര.
വെള്ളിമല അഥവാ വെളുത്തമല എന്നാണ് ഈ കൂട്ടുമുദ്ര. ഇരുകൈകളിലും കടകം (ഹ.ദീ.) പിടിച്ച്, മാറിനുമുന്നിൽ മലർത്തിപ്പിടിച്ച് കൈകൾ മാറി മാറി മുന്നിലേക്കും പിന്നിലേക്കും ചലിപ്പിച്ചാൽ വെള്ളി അഥവാ വെളുപ്പ് എന്ന മുദ്ര. ഇരുകൈകളിലും മുഷ്ടി (ഹ.ദീ.) ഇടംകയ്യിനു മുകളിൽ വലംകൈ വച്ച് കൈകൾ വിട്ട് ഹംസപക്ഷം (ഹ.ദീ.) പിടിച്ച് വലംകൈ വൃത്താകൃതിയിൽ ശിരസ്സിനു സമം ഉയർത്തി ചുഴിച്ച് ഇടംകൈ പുറത്തേക്കും വലംകൈ അകത്തേക്കുമായി ഉരയ്ക്കു സമം ഇരു വശങ്ങളിലുമായി പിടിച്ച്, ഇടത്തേക്കും വലത്തേക്കും ചലിപ്പിച്ച്, കൈകൾ പിടിച്ചു വിടുക. കൈലാസത്തിൻറെ ഉയരം കണ്ണുകൊണ്ടു കാട്ടുകയും വേണം.
Miscellaneous notes:
രണ്ടു മുദ്രകൾ ചേർത്ത് സൃഷ്ടിക്കുന്ന കൂട്ടുമുദ്രയുടെ ഉദാഹരണമാണ് കൈലാസമെന്ന ഈ മുദ്ര. വെള്ളിമല അഥവാ വെളുത്തമല എന്നാണ് മുദ്ര. വെള്ളി അഥവാ വെളുത്തത് എന്നും പർവതമെന്നുമുള്ള മുദ്രകൾ ഒരുമിച്ചു ചേർത്ത് കൈലാസമെന്ന മുദ്ര സൃഷ്ടിച്ചിരിക്കുന്നു.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ