മുദ്ര 0114
Compiled meanings:
School:
സംയുതമുദ്ര.
രണ്ടു മുദ്രകൾ ചേർന്ന കൂട്ടുമുദ്രയാണിത്. മാറിനുമുന്നിൽ ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച് അല്പം ഉയർത്തി ഇരുകൈകളിലും കർത്തരീമുഖം (ഹ.ദീ.) പിടിക്കുന്നത് പടിപ്പുര. അതിനു മുകളിൽ പതാകം (ഹ.ദീ.) പിണച്ചു പിടിച്ച് ഗോപുരം. ഇത് പല തവണ മുകളിൽ മുകളിലായി ആവർത്തിക്കുന്നത് കോട്ടയിലെ കാവൽപ്പുര അഥവാ കൊത്തളം എന്ന മുദ്ര.
Miscellaneous notes:
കോട്ടയിലെ കാവൽപ്പുരയാണ് കൊത്തളം. അത് തട്ടുതട്ടുകളായി മുകളിലേക്കു കാണുന്ന എടുപ്പാണ്. വീട്, ഗോപുരം എന്നീ മുദ്രകൾ ചേർത്തുള്ള കൂട്ടുമുദ്രയായാണ് ഇത് അവതരിപ്പിക്കുന്നത്.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ