മുദ്ര 0122
Compiled meanings:
School:
സംയുതമുദ്ര.
ഇടംകയ്യിൽ യുദ്ധമുഷ്ടിയും (തള്ളവിരൽ മറ്റു നാലു വിരലുകളുടെ മദ്ധ്യത്തിലൂടെ കടത്തിക്കൊണ്ടുള്ള മുഷ്ടിയാണ് യുദ്ധമുഷ്ടി.) വലംകയ്യിൽ ഭ്രമരവും (ഹ.ദീ.) ആന എന്ന മുദ്രയിൽ തുമ്പിക്കയ്യിനെയും ചെവിയെയും പ്രതീകവൽക്കരിക്കുന്നതു പോലെ ഇടംകൈ നാഭിക്കു മുന്നിലും വലംകൈ ശിരസ്സിനു വലതുവശത്തും പിടിച്ച് ചലിപ്പിക്കുന്നത് ഗണപതി എന്ന മുദ്ര.
Miscellaneous notes:
രാവണൻ കൈലാസോദ്ധാരണകഥ പറയുമ്പോഴാണ് ഗണപതിയെന്ന മുദ്ര കഥകളിയിൽ സാധാരണയായി ഉപയോഗിക്കുന്നത്. അതിനാൽ ഭക്തിയല്ല, ചെറു പരിഹാസമാണ് ഈ മുദ്രയിൽ ധ്വനിക്കുന്നത്. ഗണപതിയുടെ ഗജമുഖമാണ് ഈ മുദ്രയിൽ സൂചിതമായിരിക്കുന്നതെന്നതു പറയേണ്ടതില്ലല്ലോ.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ