മുദ്ര 0124
Compiled meanings:
School:
അസംയുതമുദ്ര.
വലംകൈ മുഖത്തിനു മുന്നിൽ ചുഴിച്ചെടുത്ത്, മൂക്കിനു മുന്നിൽ കടകം (ഹ.ദീ.) പിടിച്ച്, തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് മൃദുവായി ചലിപ്പിക്കുന്നത് ഗന്ധമെന്ന മുദ്ര. മുഖത്ത് അസഹ്യഭാവം (ബീഭത്സം) കാട്ടുന്നതിലൂടെ അത് ദുർഗ്ഗന്ധമെന്ന അർഥം നല്കുന്നു.
Miscellaneous notes:
പുഷ്പത്തെ സൂചിപ്പിക്കുന്ന കടകമുദ്ര, ഗന്ധഗ്രാഹിയായ ഇന്ദ്രിയമായ മൂക്കിനു മുന്നിൽ പിടിച്ച് ഗന്ധത്തിൻറെ സ്മരണയുണർത്തുന്നു ഈ മുദ്രയിൽ. എന്നാൽ മുഖഭാവത്തിൻറെ വ്യത്യാസംകൊണ്ട് ദുർഗ്ഗന്ധമെന്നോ സുഗന്ധമെന്നോ സൂചിപ്പിക്കുന്നു. മുഖാഭിനയത്തിന് മുദ്രാപ്രയോഗത്തിലുള്ള പ്രസക്തി വിളിച്ചറിയിക്കുന്ന സന്ദർഭമാണിത്. ഹസ്തമുദ്രയോടൊപ്പം വരുന്ന മുഖഭാവത്തിൻറെ പ്രത്യേകതകൾകൊണ്ട് അർഥഭേദംതന്നെ ഉണ്ടാകുന്ന സന്ദർഭങ്ങൾ അനവധിയുണ്ട്.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ