മുദ്ര 0125

Compiled meanings: 
അസംയുതമുദ്ര.
 
വലംകൈകൊണ്ടോ ഇടംകൈകൊണ്ടോ സന്ദർഭാനുസരണം ഈ മുദ്ര കാണിക്കാവുന്നതാണ്. വലംകൈകൊണ്ടു കാട്ടുമ്പോൾ മാറിനു മുന്നിൽ അല്പം വലത്തായി മുഷ്ടി (ഹ.ദീ.) പിടിച്ചു വിട്ട് പതാകം (ഹ.ദീ.) ആക്കി, വലത്തുനിന്ന് മുന്നിലൂടെ ചുഴിച്ചെടുത്ത് ഇടത്തേ മാറിനു മുന്നിൽ വന്ന് മലർത്തി, ഇടത്തേ മാറിനടുത്തുനിന്ന് വലത്തു മുന്നിലെ കോണിലേക്ക് വലംകൈ ചലിപ്പിച്ച്, വലത്തു മുന്നിൽ കൈ കമഴ്ത്തിയിട്ട് അവസാനിപ്പിക്കുക.
Miscellaneous notes: 

ഒരിടത്തുനിന്നു മറ്റൊരിടത്തേക്കുള്ള ചലനമാണ് പോകുക എന്ന മുദ്രകൊണ്ട് സൂചിപ്പിക്കപ്പെടുന്നത്. മാറിനടുത്തുനിന്ന് മുന്നിലേക്ക്, കാല്പാദമെന്ന മുദ്രയിലുപയോഗിക്കുന്ന പതാകമുദ്ര ചലിപ്പിക്കുന്നതിലൂടെ ഈ സഞ്ചാരം സൂചിപ്പിക്കപ്പെടുന്നു.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ