മുദ്ര 0126
Compiled meanings:
School:
സംയുതമുദ്ര.
ഇരുകയ്യിലും മുഷ്ടി (ഹ.ദീ.) മലർത്തി മാറിനു മുന്നിൽ അല്പം താഴ്ത്തി പിടിച്ച് കൈക്കുഴകൾ ഇളക്കി, മുകളിലേക്ക് ചലിപ്പിച്ച്, മാറിനു സമം കൊണ്ടുവന്ന് അവസാനിപ്പിക്കുക.
Miscellaneous notes:
മനോബലംകൊണ്ട് മനസ്സിനുള്ളിൽ വളർത്തിയെടുക്കുന്ന പുരോഗാമികളായ ശീലവിശേഷങ്ങളെ ഈ ചലനം കൊണ്ട് സൂചിപ്പിക്കുന്നു. കാലക്രമേണ, ബോധപൂർവം വളർത്തിയെടുക്കുന്നതാണ് ഗുണങ്ങളെന്ന ദർശനം ഈ മുദ്രയിൽ ഉള്ളടങ്ങിയിരിക്കുന്നു.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ