മുദ്ര 0130

സംയുതമുദ്ര.
 
വലംകയ്യിലെ മുദ്രാഖ്യം (ഹ.ദീ.) പുറത്തേക്കു തിരിച്ച് വിരലുകളിളക്കിയും ഇടംകയ്യിലെ ഹംസപക്ഷം (ഹ.ദീ.) ഉള്ളിലേക്കു തിരിച്ചും മാറിനു മുന്നിൽ പിടിച്ച്, കണ്ണുകൾ മുകളിൽനിന്ന് താഴേക്ക് ചലിപ്പിച്ചാൽ ചിന്തിക്കുക എന്ന മുദ്ര.
Miscellaneous notes: 

മനസ്സിനെ സൂചിപ്പിക്കുന്ന മുദ്രാഖ്യം ചലിപ്പിക്കുന്നതിൽനിന്ന് ചിന്തിക്കുകയെന്ന അർഥം കിട്ടുന്നു. ചിന്ത മനസ്സിൻറെ ചലനമാണെന്ന ദർശനം ഈ മുദ്രയിൽ ഉള്ളടങ്ങിയിരിക്കുന്നു.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ