മുദ്ര 0135
Compiled meanings:
School:
വട്ടംവച്ചു കാണിക്കുന്ന സംയുതമുദ്ര
ഇടംകയ്യിൽ മാറിനുമുന്നിൽ ഉള്ളിലേക്കും വലംകയ്യിൽ പുറത്തേക്കും ഭ്രമരം (ഹ.ദീ.) പിടിച്ച്, വലംകൈ നെറ്റിക്കുമുന്നിൽ ഇടത്ത്, വലത്ത്, മാറിനുമുന്നിൽ എന്നിങ്ങനെ നിർത്തി നിർത്തി ചലിപ്പിച്ചാൽ ഇരുട്ട് എന്ന മുദ്ര.
Miscellaneous notes:
എല്ലായിടത്തും നിറഞ്ഞ ഇരുട്ടിനെ ഭ്രമരമുദ്രകൊണ്ട് സൂചിപ്പിക്കുന്നു. പ്രകാശമെന്ന മുദ്രയിൽ വിരലുകളുടെ ചലനംകൊണ്ട് പ്രകാശിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുമ്പോൾ ചലിക്കാത്ത വിരലുകൾകൊണ്ട് ഇരുട്ടിനെ സൂചിപ്പിക്കുന്നു.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്