മുദ്ര 0136

Compiled meanings: 
അസംയുതമുദ്ര
 
വലംകൈ ഹംസപക്ഷം (ഹ.ദീ.) മാറിനുമുന്നിൽ ചുഴിച്ചെടുത്ത് കമഴ്ത്തി മുദ്രാഖ്യം (ഹ.ദീ.) പിടിച്ച് രണ്ടുവട്ടം താഴേക്ക് ചലിപ്പിച്ച് അവസാനിപ്പിക്കുന്നത് മനസ്സ് എന്ന മുദ്ര.
Miscellaneous notes: 

മനസ്സിനെ ചിന്തകളുണ്ടാകുന്ന ഇടമെന്നല്ല കഥകളി ആവിഷ്കരിക്കുന്നത്. തലച്ചോറിൻറെ സ്ഥാനത്തല്ല, മറിച്ച്, ഹൃദയസ്ഥാനത്താണ് മനസ്സെന്ന മുദ്ര കാട്ടുന്നത്. മനുഷ്യൻറെ എല്ലാ ചലനങ്ങൾക്കും കാരണമായ വികാരങ്ങളുടെ സ്ഥാനത്തെയാണ് മനസ്സെന്ന മുദ്രയിലൂടെ കഥകളി സൂചിപ്പിക്കുന്നത്.

Video: 
Actor: 
കലാമണ്ഡലം ഷണ്മുഖദാസ്