മുദ്ര 0139

Compiled meanings:
School:
സംയുതമുദ്ര. നന്മ, സംഭവിക്കുക, ആശിർവാദം എന്നീ മൂന്നു മുദ്രകളുടെ സമാഹാരമായ കൂട്ടുമുദ്രയാണിത്.
ഇരുകൈകളിലും മുഷ്ടി (ഹ.ദീ.) മലർത്തിപ്പിടിച്ച് കൈക്കുഴ ഇളക്കി മാറിനു മുന്നിലേക്ക് ഉയർത്തിയാൽ നന്മ എന്നർഥം. നെറ്റിക്കു മുന്നിൽ ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) പുറത്തേക്കു പിടിച്ച് താഴേക്കു കൊണ്ടുവന്ന് കൈകൾ മലർത്തി വിടുന്നത് സംഭവിക്കുക എന്ന മുദ്ര. ഇരുകൈകളും നെറ്റിക്കു മുന്നിൽ ഹംസപക്ഷമാക്കി (ഹ.ദീ.) കമഴ്ത്തി പിടിക്കുന്നത് ആശിർവാദമുദ്ര.
Miscellaneous notes:
കൂട്ടുമുദ്രകളിൽ ഉൾപ്പെട്ട മുദ്രകളുടെ ക്രമം വളരെ പ്രധാനമാണ്.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്