മുദ്ര 0146
Compiled meanings:
School:
താണുനിന്നു ഇടംകൈകൊണ്ടു മാത്രം കാട്ടുന്ന അസംയുതമുദ്ര
മാറിനുമുന്നിൽ കമഴ്ത്തിപ്പിടിച്ച ഹംസപക്ഷം (ഹ.ദീ.) ഉള്ളിലൂടെ ചുഴിച്ചെടുത്ത് പല്ലവം (ഹ.ദീ.) പിടിച്ച് വിരലുകൾ താഴേക്കു വരുന്ന വിധത്തിൽ രണ്ടു തവണ താഴ്ത്തിക്കാട്ടിയാൽ ഫന്ന്, ഇവിടെ എന്നെല്ലാം അർഥം വരുന്ന മുദ്ര.
Miscellaneous notes:
ഇന്ന്, ഇവിടെ എന്നെല്ലാം അർഥം വരുമാറ് കാട്ടുന്ന ലൌകികമുദ്രയുടെ നാട്യധർമ്മിരൂപമാണ് ഇത്. ഇടംകൈ യോഗശാസ്ത്രപ്രകാരം താഴേക്കുള്ള പ്രവാഹത്തെ (ഇഡാനാഡി) സൂചിപ്പിക്കുന്നു. അതാണ് ഈ മുദ്രയ്ക്ക് ഇടംകൈ മാത്രം ഉപയോഗിക്കാൻ കാരണം.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്