മുദ്ര 0152
School:
കാൽകൂട്ടിനിന്നു കാട്ടുന്ന സംയുതമുദ്ര
ഇരുകൈകളിലെയും ഹംസപക്ഷം (ഹ.ദീ.) മാറിനുമുന്നിൽനിന്ന് ചുഴിച്ചെടുത്ത് മാറിനുമുന്നിൽത്തന്നെ കൊണ്ടുവന്ന് മലർത്തി, പതാകം (ഹ.ദീ.) പിടിച്ചാൽ ദാസൻ, ഭക്തി എന്നെല്ലാം അർഥമാകുന്ന മുദ്ര.
Miscellaneous notes:
ഹൃദയത്തെ ഈശ്വരോന്മുഖമാക്കുന്നതിനെ നാട്യധർമ്മിയായി അവതരിപ്പിക്കുകയാണ് ഈ മുദ്രയിൽ. പാദം, സഞ്ചാരം എന്നെല്ലാമുള്ള മുദ്രകളിൽ ഉപയോഗിക്കുന്ന പതാകമെന്ന അടിസ്ഥാനമുദ്രതന്നെ ഊർധ്വമുഖമായി ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.
Video:
Actor:
കലാമണ്ഡലം ഷണ്മുഖദാസ്