മുദ്ര 0208

Compiled meanings: 

താണുനിന്ന് കാണിയ്ക്കുന്ന സംയുതമുദ്ര.

മാറിനുമുന്നിൽ കമിഴ്ത്തി പിടിച്ച ഇരുകൈകളിലേയും ഹംസപക്ഷം ഇരുവശത്തേയ്ക്കും മുകളിലൂടെ ചുഴിച്ചെടുത്ത് മാറിനുമുന്നിൽ പരസ്പരം പിണച്ച്, മലർത്തി കടകം പിടിക്കുന്നു. കടകങ്ങൾ രണ്ടും വേർപെടുത്തു, ഉയർത്തി ശിരസ്സിനുമുന്നിൽ കൊണ്ട്ചെന്ന് അവിടെ നിന്ന് ഇരുവശത്തേയ്ക്കും അർദ്ധവൃത്താകൃതിയിൽ കൈക്കുഴകൾ ഇളക്കിക്കൊണ്ട് വീണ്ടും മാറിനുമുന്നിലെത്തെ അവസാനിക്കുന്നു.

Basic Mudra: 
Miscellaneous notes: 

കടകങ്ങൾ പിണച്ച് പിടിയ്ക്കുന്ന മഹാലക്ഷ്മി എന്ന മുദ്രയോട് ബന്ധപ്പെട്ടുവികസിപ്പിച്ചെടുത്ത ഈ മുദ്ര കല്ലുവഴിയിലെ മറ്റു കളരികളിൽ കാണിന്നില്ല.

Video: 

Actor: 
കോട്ടക്കല്‍ കേശവന്‍