കടകം

മുദ്രാഖ്യമുദ്രയോടൊപ്പം തന്നെ നടുവിരലിന്റെ അറ്റം പെരുവിരലിന്റെ ചുവട്ടിൽ പിടിച്ചാൽ അത് കടകമുദ്രയായി.

Undefined
അനുബന്ധ വിവരങ്ങൾ: 

ഇവിടെ ലക്ഷണശ്ലോകം ലഭ്യമാണെങ്കിൽ കൊടുക്കുക. അല്ലെങ്കിൽ മറ്റുള്ളത്.

മുദ്ര 0208

താണുനിന്ന് കാണിയ്ക്കുന്ന സംയുതമുദ്ര.

മാറിനുമുന്നിൽ കമിഴ്ത്തി പിടിച്ച ഇരുകൈകളിലേയും ഹംസപക്ഷം ഇരുവശത്തേയ്ക്കും മുകളിലൂടെ ചുഴിച്ചെടുത്ത് മാറിനുമുന്നിൽ പരസ്പരം പിണച്ച്, മലർത്തി കടകം പിടിക്കുന്നു. കടകങ്ങൾ രണ്ടും വേർപെടുത്തു, ഉയർത്തി ശിരസ്സിനുമുന്നിൽ കൊണ്ട്ചെന്ന് അവിടെ നിന്ന് ഇരുവശത്തേയ്ക്കും അർദ്ധവൃത്താകൃതിയിൽ കൈക്കുഴകൾ ഇളക്കിക്കൊണ്ട് വീണ്ടും മാറിനുമുന്നിലെത്തെ അവസാനിക്കുന്നു.

മുദ്ര 0054

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

നെറ്റിക്ക് ഇടത് വശത്ത് പിടിച്ച ഇടത്തെ കയ്യിലെ കടകവും അരക്ക് വലത് വശത്ത് വൃത്താകൃതിയില്‍ ചുഴറ്റുന്ന സൂചികാമുഖവും ചേര്‍ന്ന് ഈ മുദ്ര സൃഷ്ടിച്ചിരിക്കുന്നു. മുദ്രാവസാനത്തില്‍ സൂചികാമുഖം കടകത്തിന്‌ നേര്‍ക്ക് ലക്ഷ്യമാക്കി നിര്‍ത്തുന്നു.

മുദ്ര 0051

താണ്‌ നിന്ന് കാട്ടുന്ന അസം‍യുത മുദ്ര.

വലത്തെ കയ്യിലെ ഹംസപക്ഷം വലത്തെ കണ്ണിനു മുകളില്‍ പുറത്തേക്ക് പിടിച്ച് ദേഹം ഇടത്തോട്ട് ഉലയുന്നതോടൊപ്പം വലം കൈ ഉള്ളിലെക്ക് തിരിച്ച് കടകം പിടിക്കുകയും കിടന്നുറങ്ങുന്ന ഭാവത്തില്‍ കണ്ണടക്കുകയും ചെയ്യുന്നു.

മുദ്ര 0050

കാല്‍ കൂട്ടി നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകൈകളിലേയും ഹംസപക്ഷം കണ്ണിനു മുന്നില്‍ പുറത്തേക്ക് തിരിച്ച് പിടിച്ച് കണ്ണടയ്ക്കുന്ന രീതിയില്‍ ഉള്ളിലേക്ക് തിരിച്ച് കടകം പിടിക്കുന്നു.

മുദ്ര 0036

കോണിലേക്ക് ചവിട്ടി ചാടി കാട്ടുന്ന സം‍യുതമുദ്ര.

വലംകാലില്‍ ഇരുന്ന് വലതുകൈ ഹംസപക്ഷം അരക്ക് വലത് ഭാഗത്തും, ഇടത് കൈ ഹംസപക്ഷം ശിരസ്സിന്‌ ഇടത് വശത്ത് പുറത്തെക്ക് തിരിച്ച് പിടിച്ച്, വലം കാലില്‍ നിന്ന് ഇടം കാലിലേക്ക് അര നീങ്ങുമ്പോള്‍ വലം കൈ ഇടതുകയ്യില്‍ ചേര്‍ത്ത് ശിരസ്സിന്‌ ഇടതുവശം പിണച്ച് പിടിച്ച്, ഇടം കയ്യില്‍ കടകവും വലം കയ്യില്‍ പതാകവും പിടിച്ച് വലം കാല്‍ ഉയര്‍ത്തി കാട്ടുന്ന മുദ്ര.

മുദ്ര 0035

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

മുന്നിലേക്ക് നീട്ടിപിടിച്ച വലം കയ്യില്‍ കടകവും, വലത്തെ കൈമുട്ടിനെ സ്പര്‍ശിച്ച് നില്‍ക്കുന്ന ഇടം കയ്യില്‍ കടകവും പിടിച്ച്, വലം കയ്യില്‍ ഹവിസ്സ് എടുത്ത് യാഗാഗ്നിയിലേക്ക് ഹോമിക്കും വിധം ചലിപ്പിച്ച്, കടകം വിട്ട് ഹംസപക്ഷം ആക്കുന്നു. ഇത് മൂന്ന് തവണ ആവര്‍ത്തിക്കുന്നു.

മുദ്ര 0028

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇടത്തെ കയ്യിലെ കടകം മാറിന് മുന്നിൽ പിടിച്ച് വലത്തെ കയ്യിലെ ഹംസപക്ഷം പുറത്ത് നിന്ന്, കടകത്തിന് ചുവട്ടിലൂടെ ഉള്ളിലേക്ക് ചുഴിച്ച് എടുത്ത് നെറ്റിക്ക് മുന്നിൽ കൊണ്ട് വന്ന് മുദ്രാഖ്യം പിടിച്ച് വിടുക.

മുദ്ര 0012

കാലുകൂട്ടി നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകൈകളിലേയും കടകമുദ്ര ഇടത് മാറിനു മുന്നില്‍ പിടിച്ച് ലഘുവായി ചലിപ്പിച്ച് ശിരസ്സിനു മുകളിലൂടെ ഹാരത്തെ സൂചിപ്പിച്ച് ചലിപ്പിച്ച് കൊണ്ടുവന്ന് മാറിനുമുന്നില്‍ അവസാനിപ്പിക്കുന്ന മുദ്ര .

മുദ്ര 0005

താണ്‌ നിന്ന് കാട്ടുന്ന സം‍യുത മുദ്ര.

കൈകള്‍ മാറിനു മുന്നില്‍ ഇടത് കയ്യില്‍ കടകവും വലത് കയ്യില്‍ മുദ്രാഖ്യവും മാറിനു നേരേ തിരിച്ച് പിടിച്ച് ഇരുകൈകളും അല്‍പ്പം താഴ്ത്തി മുകളിലേക്ക് ഉയര്‍ത്തി നെറ്റിക്കുസമം എത്തുമ്പോള്‍ മുദ്രാഖ്യം മലര്‍ത്തി ഒടുവില്‍ സൂചികാമുഖം ആക്കുക.