മുദ്ര 0211

Compiled meanings: 

ചവുട്ടിച്ചാടിയും താണുനിന്നും കാണിക്കാവുന്ന സംയുതമുദ്ര.

ഇടംകൈ മാറിനുമുന്നിൽ ഹംസപക്ഷമായി മലർത്തി പിടിച്ച് വലംകൈ ഹംസപക്ഷം മുന്നിൽ കൊണ്ട് വന്ന്, ‘ലഭിച്ചു’ എന്ന് അർത്ഥത്തിൽ മുഷ്ടിയാക്കുക. വലം കൈമുഷ്ടി വലത്തേയ്ക്ക് നീട്ടി, ദേഹമുലഞ്ഞ്, അത് മുൻപിലേയ്ക്ക് എടുത്ത്, ‘സ്വീകരിച്ചു’ എന്ന ഭാവത്തിൽ വലംകയ്യിൽ വയ്ക്കുക.

Miscellaneous notes: 

നേടുന്നതിനെ കാട്ടുന്ന ലൌകിക മുദ്രയെ നാട്യധർമ്മിയാക്കിയതാണ് ഈ മുദ്ര. കയ്യിന്റെ ചലനങ്ങൾ മുദ്രയെ നാട്യധർമ്മിയാക്കുന്നു.

Video: 
Actor: 
കലാമണ്ഡലം പ്രദീപ് കുമാർ