മുട്ടാർ ശിവരാമൻ
ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ കഥകളി കലാകാരനാണ് മുട്ടാർ ശിവരാമൻ ആശാൻ. ആശാന് 99 വയസ്സുണ്ട്.
ശിവരാമനെ അഭ്യസിപ്പിക്കുന്നതിന് മുട്ടാറിൽ പിതാവ് ഒരു കളരി ആരംഭിച്ചു. ശ്രീ കൃഷ്ണവിലാസം കഥകളിയോഗം എന്ന പേരിൽ ആ യോഗവും കളരിയും പ്രസിദ്ധമായിരുന്നു.
മദ്ധ്യ തിരുവിതാംകൂറിൽ സുപ്രസിദ്ധനായിരുന്ന കുറിയന്നൂർ നാണുപിള്ളയാശാനാണ് ശിവരാമന് കച്ചയും മെഴുക്കും നല്കി കഥകളി അഭ്യസിപ്പിച്ചു തുടങ്ങിയത്. പതിനഞ്ചാം വയസ്സിൽ മുട്ടാർ ക്ഷേത്രത്തിൽ അരങ്ങേറ്റം. രുഗ്മിണീസ്വയംവരത്തിൽ കൃഷ്ണനും, ബാണയുദ്ധത്തിൽ ബാണാസുരനും.
ഉയരവും നല്ല വണ്ണവും ഉള്ള ശരീര പ്രകൃതിയായതു കാരണം താടി വേഷങ്ങളാണ് ശിവരാമൻ കെട്ടിയിരുന്നത്. താടി കൂടാതെ, കരി, വട്ടമുടി, നരസിംഹം, രൌദ്രഭീമൻ, ആശാരി, ആനക്കാരൻ, മന്ത്രവാദി, മല്ലൻ തുടങ്ങിയ മിനുക്ക് വേഷങ്ങളും കെട്ടുമായിരുന്നു. ചമ്പക്കുളം പാച്ചുപിള്ളയുടെ ബാലിയും ശിവരാമന്റെ സുഗ്രീവനും കളിഭ്രാന്തന്മാരുടെ ഇഷ്ടവേഷങ്ങൾ ആയിരുന്നു. എങ്കിലും നിഴൽക്കുത്തിലെ മന്ത്രവാദിയായിരുന്നു ശിവരാമൻ ആശാന്റെ പ്രസിദ്ധമായ വേഷം. ശിവരാമൻ ആശാൻ ഒരു ചെണ്ട വിദ്വാൻ കൂടിയാണ്.
തിമിരം ബാധിച്ചു കാഴ്ച പരിപൂർണ്ണമായും നഷ്ടപ്പെട്ടു. മറ്റു പറയത്തക്ക അസുഖങ്ങളൊന്നുമില്ലാതെ ജീവിത സായാഹ്നം മകന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നു.
പൂർണ്ണ നാമം:
മുട്ടാർ ശിവരാമൻ
ജനന തീയ്യതി:
Thursday, January 1, 1914
ഗുരു:
കുറിയന്നൂർ നാണുപിള്ള
കളിയോഗം:
ശ്രീ കൃഷ്ണവിലാസം കഥകളിയോഗം
മുഖ്യവേഷങ്ങൾ:
താടി
മിനുക്ക്