വേഷം

വേഷം എന്ന കഥകളി കലാകാര വിഭാഗം

തിരുവല്ല കുഞ്ഞുപിള്ള

കൊല്ലവർഷം 1858 ൽ തിരുവല്ല താലൂക്കിലെ മതിൽഭാഗത്ത് കുഞ്ഞുപിള്ള ജനിച്ചു. ശ്രീവല്ലഭ ക്ഷേത്രത്തിലെ ഒരു അടിച്ചുതളിക്കാരിയായിരുന്നു മാതാവ്. ശ്രീവല്ലഭ ക്ഷേത്രവുമായുള്ള നിരന്തര സമ്പർക്കം കഥകളിയിൽ താൽപര്യം വളർത്തുന്നതിനും, അത് അഭ്യസിക്കുന്നതിനും കാരണമായി.

തകഴി കൊച്ചുനീലകണ്‌ഠപ്പിള്ള

കാർത്തികപ്പള്ളി താലൂക്കിൽപ്പെട്ട അയാപറമ്പ് ( ഹരിപ്പാടിന് വടക്കേക്കര ) മുല്ലോത്ത് ഭവനത്തിൽ അയ്യപ്പൻപിള്ളയുടെ പുത്രനും, പ്രസിദ്ധ കഥകളി നടനായിരുന്ന തകഴി വേലുപ്പിള്ളയുടെ ഭാഗിനേയനുമായിരുന്നു കൊച്ചുനീലകണ്‌ഠപ്പിള്ള.
 

വാരിണപ്പള്ളി പത്മനാഭപ്പണിക്കർ

കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ പ്രമുഖ സ്ഥാനമുള്ള കുടുംബമാണ് കായംകുളത്തിനടുത്തുള്ള വാരിണപ്പള്ളി. ശ്രീനാരായണഗുരു ഈ കുടുംബത്തിൽ ആറു വർഷക്കാലം താമസിച്ചാണ് മഹാ പണ്ഡിതനായിരുന്ന കുമ്മമ്പള്ളി രാമൻപിള്ളയാശാന്റടുത്ത് നിന്ന് സംസ്കൃതം, ആയുർവ്വേദം, ജ്യോതിഷ ശാസ്ത്രം എന്നിവയിൽ ഉപരിപഠനം നടത്തിയത്.

Pages