പവമാനതനൂജ ഹനൂമന്‍ ശ്രൃണു

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
വാനരര്‍ ചൊന്ന വാക്യം ജാംബവാന്‍ കേട്ടശേഷം
മാനസേ മോദമോടും വായുസൂനും തദാനീം
മാനയിത്വാ വചോഭിസ്സന്നിധൗ നിന്നുചൊന്നാന്‍
വാനവര്‍ക്കൊത്തവീര കേള്‍ക്ക നീയെന്നിവണ്ണം
 

പവമാനതനൂജ ഹനൂമന്‍ ശ്രൃണു മാമകവചനം
ശുഭമാനസ വീര തവ ജനിമഹിമാനം കേള്‍ക്ക
 
തവമാതാ തയ്യലാളഞ്‌ജന വനമാഗതയായി
പവമാനം കണ്ടു തരുണീ രമമാണാവിരവില്‍
 
ഹനൂമാനിതിപേരും അവിടെത്തവ തന്നതുമറിക
ഇനിമേല്‍ മടിയാതെ ജലനിധി തരണം ചെയ്യണം
 
അരങ്ങുസവിശേഷതകൾ: 
ഈ രംഗം അരങ്ങത്ത് ഇപ്പോൾ പതിവില്ല.
 
ജാംബവാൻ ഹനൂമാനു ആത്മധൈര്യം ഉണ്ടാക്കി കൊടുക്കുകയാണ് ഈ രംഗത്തിൽ. അതിനായി ഹനൂമാന്റെ പൂർവ്വകഥ പറഞ്ഞു കൊടുക്കുന്നു. പൂർവ്വകഥ കേട്ടതോടേ ശാപമോചനം കിട്ടി ഹനൂമാൻ തന്റെ കഴിവുകൾ തിരിച്ചറിയുന്നു. ഇതുവരെ കുട്ടിഹനൂമാനായിരുന്നു ഹനൂമാൻ വേഷം ഇതോടെ  ആദ്യാവസാനവേഷം ആയി അടുത്ത രംഗത്തിൽ സമുദ്രലംഘനം ചെയ്യുന്നു.

രംഗാരംഭത്തിൽ ഹനൂമാൻ വലതുവശം  മൗഢ്യത്തോടെ ഇരിക്കുന്നു. ജാംബവാൻ ഇടത്തുനിന്ന് പ്രവേശിക്കുന്നു. അന്യോന്യം കണ്ട് ഹനൂമാൻ വന്ദിക്കുന്നു. വലതുവശം നൽകുന്നു. ജാംബവാൻ പദം തുടങ്ങുന്നു.