ചാരുവീരനഹമിതെന്നു കരുതീടേണ്ട

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഇത്ഥം പറഞ്ഞു ഹനുമാനഥ മന്ത്രിപുത്രം
കോപത്തൊടും യമപുരത്തിനയച്ചശേഷം
താവല്‍ സുതം ദശമുഖം തമുദാരമക്ഷം
പോവാനയച്ചു സ സമേത്യ ജഗാദ ചൈവം
 
 
ചാരുവീരനഹമിതെന്നു കരുതീടേണ്ട വിരവിലിന്നു
തരണിതനയസദനമിന്നു വിരവിനോടുപൂകിപ്പന്‍
ആരെടാ കപിയെ വരുന്നവനാരെടാ കപിയെ
കര്‍ക്കശാംഗനായ നീയും ഇക്കുലാവനി നടുവില്‍
 
അരങ്ങുസവിശേഷതകൾ: 

അക്ഷൻ രാവണന്റെ ഒരു മകനാണ്. അദ്ദേഹം ഹനൂമാനുമായി യുദ്ധത്തിനു വരുന്നു. ഹനൂമാൻ വധിക്കുന്നു

അനുബന്ധ വിവരം: 

ഈ രംഗമൊന്നും പതിവില്ല.