പഞ്ചാരി
പഞ്ചാരി താളം
ഹന്ത ഹന്ത മമ മഹത്വമെന്തറിഞ്ഞു
കാന്തനാം ശിവന്റെ ദാസഹതകനായ നീ
തവ പിതാവിനും സമസ്തഭുവന
തവ പിതാവിനും സമസ്തഭുവന വാസികൾക്കുമെന്റെ
ശിവനധീശനറിക ദാസനവനു ഞാനഹോ
ഇത്രിലോകപതി വിരിഞ്ചപുത്രനെ
മെത്രമൂഢനത്രനിന്നു പോക പോക നീ
മാരുതേ നീ വേണമല്ലോ രക്ഷിപ്പാനെല്ലാവരേയും
മാരുതേ നീ വേണമല്ലോ രക്ഷിപ്പാനെല്ലാവരേയും
ചാരുവീര്യ നീയൊഴിഞ്ഞിട്ടൊരുവനുമില്ലേ!
ഇവിടെനിന്നു പോക നീയും ഝടിതി ചെല്ക ഹിമഗിരി
അവിടെനിന്നു കാണലാകുമൃഷഭശിഖരിയും
ഗിരിശവാസമാര്യഗിരിയുമതിനിടയിൽ കാണലാം
വരതരങ്ങളൗഷധങ്ങളുള്ള ശിഖരിയേ
അവിടെച്ചെന്നു കൊണ്ടുവരണം
മൃതസഞ്ജീവനിയേയും ദിവ്യവിശല്യകരണിയും സന്ധാനകരണിയും
സുവർണ്ണകരണിയേയും കൊണ്ടുവന്നീടേണം നീ
ദേവദേവതുല്യവീര്യ, രണ്ടു നാഴികയ്ക്കുള്ളിൽ വായുനന്ദന!
ജാംബവൻ മരുത്തനൂജനാകും ഞാനിതാ
ജാംബവൻ മരുത്തനൂജനാകും ഞാനിതാ വന്നൂ
ധർമ്മനിലയ, നിൻ പദങ്ങൾ വന്ദിച്ചീടുന്നേൻ.
മാരുതാത്മജൻ മരിച്ചിടാതെ മേവുന്നെങ്കിലോ
മാരുതാത്മജൻ മരിച്ചിടാതെ മേവുന്നെങ്കിലോ
ആരുമേ മരിച്ചില്ലെന്നു കരുതുന്നേനഹം.
എന്തു രാമനെയല്ലാതെ മാരുതിയെച്ചോദിച്ചു
എന്തു രാമനെയല്ലാതെ മാരുതിയെച്ചോദിച്ചു
സന്തതം നിനക്കവനിൽ സ്നേഹം തന്നെയോ?
വീര! നീ വിഭീഷണനെന്നല്ലോ ഞാൻ നിനയ്ക്കുന്നേൻ
വീര! നീ വിഭീഷണനെന്നല്ലോ ഞാൻ നിനയ്ക്കുന്നേൻ
ധീര, നിന്റെ വാക്കു കേട്ടറിഞ്ഞു ഞാനഹോ!
വായുതനയനായ വീരൻ ജീവനോടു മേവുന്നോ,
വായുസദൃശവീര്യനായ വാനരരത്നം?
ജാംബവൻ മഹാമതേ, നീ ജീവനോടു മേവുന്നോ?
ജാംബവൻ മഹാമതേ, നീ ജീവനോടു മേവുന്നോ?
സന്മതേ! നീ ഖിന്നനായി മേവിടുന്നിതോ?