ഉള്ളത്തിൽക്കപടങ്ങളെന്നതറിയാതപ്പാണ്ഡവന്മാർ

താളം: 
ആട്ടക്കഥ: 
ഉള്ളത്തിൽക്കപടങ്ങളെന്നതറിയാതപ്പാണ്ഡവന്മാർ പരം
കള്ളച്ചൂതതിനാൽ സുയോധനനൃപൻതന്നോടു തോറ്റെത്രയും
മുള്ളും കല്ലുകളും നിറഞ്ഞ തിമിരേ ദ്വൈതാടവീതന്നുടെ-
യുള്ളിൽപ്പുക്കു നടന്നു താപമൊടു പന്തീരാണ്ടിതേവം പുരാ.
 
അർത്ഥം: 

പണ്ട്, മനസ്സിൽ കള്ളത്തരം ഉണ്ട് എന്നറിയാതെ പാണ്ഡവന്മാർ കള്ളച്ചൂതിൽ ദുര്യോധനനോട് തോറ്റ് കല്ലും മുള്ളും നിറഞ്ഞ ദ്വൈതവനത്തിൽ(ദ്വൈതം എന്ന കാട്ടിൽ) വന്ന് പന്തീരാണ്ട് കഴിഞ്ഞു.