ധനാശി

ആട്ടക്കഥ: 
നാരായണന്റെ സഖിയാകിയ പാണ്ഡവന്റെ
പാരിച്ച ദുർമ്മദമടക്കി വരം കൊടുപ്പാൻ
കൈരാതവേഷധരനാകിയ ചന്ദ്രചൂഡൻ
കാരുണ്യമെങ്കലരുളീടുക സർവ്വകാലം

കിരാതം കഥ സമാപ്തം.
അർത്ഥം: 

ശ്രീകൃഷ്ണന്റെ സുഹൃത്തായ അർജ്ജുനന്റെ വർദ്ധിച്ച അഹങ്കാരത്തെ അടക്കി വരം കൊടുക്കുവാനായി കിരാതവേഷം ധരിച്ചവനായ ചന്ദ്രക്കലാധരാ, എല്ലാക്കാലവും എന്നിൽ കാരുണ്യത്തെ ചൊരിഞ്ഞാലും.

അനുബന്ധ വിവരം: 
കിരാതം കഥയുടെ അന്ത്യത്തിൽ സാധാരണയായി പാടിവരുന്ന ഈ ധാനാശിശ്ലോകം ആട്ടക്കഥാകാന്റേതല്ല, പ്രക്ഷിപ്തമാണ്. തൃശൂര്‍ ജില്ലയിലെ കിരാലൂരി(കിരാതനല്ലുര്‍)ലുള്ള കേശവന്‍ നമ്പീശനാണ്  ഇതിന്റെ രചയിതാവ് എന്ന് പറയപ്പെടുന്നു.