പാരാളും കുരുവീര ഹേ ഹരിസഖേ
രാഗം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പാരാളും കുരുവീര ഹേ ഹരിസഖേ ഖേദിക്കൊലാ ചെറ്റുമേ
പോരിന്നേറ്റഥ വേടനായ് തവ ബലം കാണ്മാനഹം ഫൽഗുനാ
സാരം പാശുപതം ശരം ച വരവും കൈക്കൊണ്ടു നീയങ്ങുപോയ്
വൈരീണാം ഹരവും വരുത്തിയവനൗ കീർത്ത്യാ ചിരം വാഴുക
അർത്ഥം:
ലോകംഭരിക്കുന്ന കുരുകുലവീരാ, ഹേ കൃഷ്ണസഖേ, അല്പം പോലും ദുഃഖിക്കരുത്. ഫൽഗുനാ, നിന്റെ ബലം കണ്ടറിയുവാനായിട്ടാണ് ഞാൻ കാട്ടാളനായിവന്ന് യുദ്ധംചെയ്തത്. ഇനി ദിവ്യമായ പാശുപതാസ്ത്രവും വരവും കൈക്കൊണ്ട് നീ അങ്ങുപോയി ശത്രുക്കളെ വകവരുത്തിയിട്ട് ലോകത്തിൽ കീർത്തിയോടെ വളരെക്കാലം വാഴുക.