പ്രൊഫസ്സർ സി.കെ.ശിവരാമപ്പിള്ള

1933ൽ മങ്കൊമ്പ് ഗ്രാമത്തിൽ ജനിച്ചു. മങ്കൊമ്പ് ശിവശങ്കരപ്പിള്ളയുടെ സഹോദരനാണ്. 1954ൽ കാലടി ശ്രീശങ്കര കോളേജിൽ ഹിന്ദി ലക്ചർ ആയും 1964ൽ പ്രൊഫസറായും 1978ൽ പ്രിൻസിപ്പളായും നിയമിക്കപ്പെട്ടു. ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ ഭാരവാഹി, കേരള-മഹാത്മാഗാന്ധി സർവകലാശാലകളുടെ സെനറ്റ്, അക്കാദമിക്ക് കൌൺസിൽ, ഫക്കൽറ്റി അംഗം, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, കേരള സാഹിത്യ അക്കാദമി ജനറൽ കൌൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ആനുകാലികങ്ങളിലെ നാട്യകലാസംബന്ധമായ ലേഖനങ്ങൾ എഴുതിയിരുന്നു. മങ്കൊമ്പ് ശിവശങ്കരപ്പിള്ളയുമായി കഥകളി സ്വരൂപം എന്ന പുസ്തകമെഴുതിയിട്ടുണ്ട്. ഭാര്യ: കല്യാണിക്കുട്ടി അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, ഹരി, കാർത്തിക

വിഭാഗം: 
വിലാസം: 
കാർത്തിക
കാലടി പി.ഒ
എറണാകുളം ജില്ല
കേരളം