നിരൂപകൻ

കഥകളി നിരൂപകന്മാർ. ഉദാഹരണം കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട്, എൻ.പി.വിജയകൃഷ്ണൻ

അമ്പലപ്പുഴ രാമവർമ്മ

1926 ഡിസംബർ 10 (1102 വൃശ്ചികം 25)ന് ജനിച്ചു. അമ്മ:അമ്പലപ്പുഴ പുതിയ കോവിലകത്ത് അംബിക അമ്മ. അച്ഛൻ:കിടങ്ങൂർ വടവാമനയില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി. ഹൈസ്കൂൾ വിദ്യാഭ്യാസം അമ്പലപ്പുഴയിൽ. ആലുവ യു.സി കോലേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ ഉന്നതവിദ്യഭ്യാസം.

ഡോ: അകവൂർ നാരായണൻ

1929ൽ അകവൂർ മനക്കൽ (തിരുവൈരാണിക്കുളം) ജനിച്ചു. ഡെൽഹി അന്താരാഷ്ട്രകഥകളി കേന്ദ്രം പ്രൊജക്റ്റി കമ്മിറ്റി ചെയർമാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി കഥകളി സംബന്ധമായ ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കേരള വർമ്മ കോളെജ് തൃശൂർ, ദില്ലി സർവ്വകലാശാല എന്നിവിടങ്ങളിൽ അദ്ധ്യാപകനയിരുന്നു.

കെ. പി. നാരായണപ്പിഷാരോടി

23-08-1909 ജനനം പട്ടാമ്പി കൊടിക്കുന്നത്തുപിഷാരത്ത് 23-08-1909ന് ജനിച്ചു. പിതാവ് പശുപതി നമ്പൂതിരി. അമ്മ:നാരായണിപ്പിഷാരസ്യാർ. ഭാര്യ:പാപ്പിക്കുട്ടിപ്പിഷാരസ്യാർ എ.

കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട്

കിള്ളിമംഗലം മനക്കൽ വാസുദേവൻ നമ്പൂതിരിപ്പാടിന്റേയും കാളി അന്തർജ്ജനത്തിന്റേയും മകനായി1925ൽ ജനിച്ചു. ദേശാഭിമാനി പത്രാധിപ സമിതി അംഗം, റിപ്പബ്ലിക്ക് ദിനപ്പത്രത്തിന്റെ പത്രാധിപർ, നമ്പൂതിരി വിദ്യാലയത്തിൽ അദ്ധ്യാപകൻ, കേരള കലാമണ്ഡലത്തിൽ ആർട്ട് സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പ്രൊഫസ്സർ സി.കെ.ശിവരാമപ്പിള്ള

1933ൽ മങ്കൊമ്പ് ഗ്രാമത്തിൽ ജനിച്ചു. മങ്കൊമ്പ് ശിവശങ്കരപ്പിള്ളയുടെ സഹോദരനാണ്. 1954ൽ കാലടി ശ്രീശങ്കര കോളേജിൽ ഹിന്ദി ലക്ചർ ആയും 1964ൽ പ്രൊഫസറായും 1978ൽ പ്രിൻസിപ്പളായും നിയമിക്കപ്പെട്ടു.

മങ്കൊമ്പ് ശിവശങ്കരപ്പിള്ള

1922ൽ മങ്കൊമ്പ് ഗ്രാമത്തിൽ പാർവതി അമ്മയുടേയും കെ.ജി കൃഷ്ണപ്പിള്ളയുടേയും മകനായി ജനിച്ചു. പതിമൂന്നാം വയസ്സുമുതൽ കഥകളി അഭ്യസനം തുടങ്ങി. ആദ്യഗുരു പേരമ്മയുടെ ഭർത്താവായ കുട്ടപ്പപ്പണിക്കരാശാൻ ആയിരുന്നു. പിന്നീട് തകഴി അയ്യപ്പൻപിള്ള ആശാന്റെ അടുത്ത് മൂന്നുവർഷക്കാലം ഉപരിപഠനം നടത്തി.