കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട്

കിള്ളിമംഗലം മനക്കൽ വാസുദേവൻ നമ്പൂതിരിപ്പാടിന്റേയും കാളി അന്തർജ്ജനത്തിന്റേയും മകനായി1925ൽ ജനിച്ചു. ദേശാഭിമാനി പത്രാധിപ സമിതി അംഗം, റിപ്പബ്ലിക്ക് ദിനപ്പത്രത്തിന്റെ പത്രാധിപർ, നമ്പൂതിരി വിദ്യാലയത്തിൽ അദ്ധ്യാപകൻ, കേരള കലാമണ്ഡലത്തിൽ ആർട്ട് സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്രവേദികളിൽ കഥകളിയെ സംബന്ധിച്ച സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. എം.പി.എസ് നമ്പൂതിരിയുമായി ചേർന്ന് “കഥകളിയുടെ രംഗപാഠചരിത്രം” എന്ന കൃതി രചിച്ചിട്ടുണ്ട്. ഭാര്യ:അന്തരിച്ച വിമല അന്തർജ്ജനം. മക്കൾ: കുഞ്ചുവാസുദേവൻ, ഗൌരി, ശ്രീദേവി.

വിഭാഗം: 
കളിയോഗം: 
കലാമണ്ഡലം
പുരസ്കാരങ്ങൾ: 
മുകുന്ദരാജ പുരസ്കാരം
രാമചാക്യാർ പുരസ്കാരം
വിലാസം: 
കിള്ളിമംഗലം മന
കിള്ളിമംഗലം,
തൃശ്ശൂർ ജില്ല
കേരളം