ശർവോപി വാ ശതമഖോപി ചതുർമുഖോ വാ

ആട്ടക്കഥ: 

ശർവോപി വാ ശതമഖോപി ചതുർമുഖോ വാ
നിർവാപണേ ൻ ഖലു യസ്യ പരം സമർഥാഃ
നിന്യേ യുധിഷ്ഠിര മുഖാംബുജമുക്തസൂക്തി-
വാരാ ശമം മുരഭിദുജ്ജ്വല കോപവഹ്നിഃ

അർത്ഥം: 

ശിവനോ, ഇന്ദ്രനോ, ബ്രഹ്മാവിനോ കെടുത്താനാവാത്ത ശ്രീകൃഷ്ണന്റെ കോപാഗ്നി ധർമ്മപുത്രരുടെ വാക്കുകൾ കൊണ്ട് ശാന്തമായി.