നാളീകബാണനുടെ കേളീവിലാസമുഷ
ആട്ടക്കഥ:
നാളീകബാണനുടെ കേളീവിലാസമുഷ-
ആളീജനത്തോടിതി താന്താ-
കേളിയിൽ അഹന്താ, മേളിത ഹൃദന്താ
കളമൃദുല കുസുമപരി -(പരി)മളമുടയ ശയ്യയതിൽ
നീളേശയിച്ചിതധിക താന്താ
ലാവണ്യസംഘമുടൻ ആവിർഭവിച്ചത-
നുഭാവത്തൊടൊത്തൊരു ശരീരൻ
താവതതി ധീരൻ ശ്രീവിജിതമാരൻ
അവളുടയ കുചകലശം അവിനയമുപേത്യോഷ്ഠാ
നവസുധ നുകർന്നു സുകുമാരൻ
സംഭോഗ വാഞ്ഛയൊടു സമ്പൂര്യചേലയുടെ
തുമ്പും കടന്നഥ പിടിച്ചു
സമ്പ്രതി വലിച്ചു ജംഭ്രണമുദിച്ചു
കമ്പവുമകന്നു കുച കുംഭവുമുണർന്നളവിൽ
സംഭ്രാന്തയായവൾ വിറച്ചു
അരങ്ങുസവിശേഷതകൾ:
ഉഷ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുന്നു. അത് കണ്ട് ചിത്രലേഖയുടെ അടുത്ത പദം.