ബാണയുദ്ധം

ബാണയുദ്ധം ആട്ടക്കഥ

Malayalam

ബാണ നന്ദനേ

Malayalam

ബാണനന്ദനേ! നിന്റെ പ്രാണനാഥനെ തവ
പാണിയിൽ തരുന്നു ഞാൻ ഏണാങ്കബിംബാനനേ
നാണം എന്തേവം ബാലേ കേണതും നീ അല്ലയോ
ചേണാർന്ന കാന്തനോടുകൂടി രമിച്ചീടുക

പ്രഹ്ലാദനോടു മുന്നം ഭവൽകുലജാതന്മാരെ

Malayalam
പ്രഹ്ലാദനോടു മുന്നം ഭവൽകുലജാതന്മാരെ
നിഗ്രഹിക്കയില്ലെന്നു സമയം ഞാൻ ചെയ്കമൂലം
 
സിംഹവിക്രമ! നിന്നെ നിഹനിക്കയില്ലെന്നു ഞാൻ
തീവ്രമദം കളവാൻ ഛേദിച്ചു കരങ്ങളെ.
 
ശേഷിച്ച കൈ നാലുമായ് സേവിക്ക മഹേശനെ
തോഷിച്ചു വാണീടുക ദോഷജ്ഞോത്തമ ഭവാൻ
 
ദ്വേഷിച്ചീടരുതെന്നും ധർമ്മതല്പരന്മാരിൽ
ഘോഷിച്ച് കല്യാണേന ഗമിക്കുന്നേൻ മന്ദിരേ ഞാൻ
 
 
 
 
തിരശ്ശീല
 
ബാണയുദ്ധം സമാപ്തം

അസ്തു നിൻ പദഭക്തി

Malayalam
ഇത്ഥം ശ്രീശശിഖണ്ഡചൂഡവചസാ നിർവാണരോഷാർച്ചിഷ-
സ്സ്വർഗ്ഗസ്ത്രീകൃത പുഷ്പവർഷവിഗളന്മാധ്വീകധൗതാകൃതേഃ
യോഷാരത്നമുഷാം സഹ പ്രണയിനാ പ്രാദ്യുമ്നിനാ പ്രാഭൃതം
ന്യസ്യാഗ്രേ ബലിനന്ദനോ മധുരിപോസ്തുഷ്ടാവ പുഷ്ടാദരം
 
 
അസ്തു നിൻ പദഭക്തി നിസ്തുലമൂർത്തേ!
നിസ്തുഷഹിമകര നിർമ്മലകീർത്തേ!
 
രാഗമദാദിദോഷരഹിതനാകും നിന്നോടു
ആഗസ്വീ ഞാനെന്നുള്ളോരാലാപം ചിതമല്ല
 
നാഗാരിവാഹന! വിവേകം ഹൃദി കൈവരുവാൻ
വേഗം നീ കൺമുനയൊന്നേകുക മയി വിഭോ!
 

ഉദിതമിദമൃതമസ്തു

Malayalam
ഉദിതമിദമൃതമസ്തു ഉഡുപതിവതംസ! തേ
മദഭരമടങ്ങുവാൻ രണഭുവി മയാ
 
വിദലിതമിവന്റെ ഭുജവനമഥ ചതുർഭുജോ
മുദിതോ വിരാജതു മഹാസുരോയം
 
തരുണേന്ദുചൂഡ! ജയ പുരമഥന ശംഭോ!
 
 
 
തിരശ്ശീല
 

സരസീരുഹാക്ഷ ജയ മുരമഥന ശൗരേ

Malayalam
നന്ദകാസിനിശിതാശ്രിനിഷ്ക്കരുണസന്ദിതാഖിലഭുജേസുരേ
നിന്ദതി സ്വസുതമിന്ദിരാപതിപദാരവിന്ദ മധുപേ ബലൗ
ഇന്ദ്രമുഖ്യസുരവൃന്ദശശ്വദഭിവന്ദ്യമാന ചരണാംബുജം
ചന്ദ്രമൗലിരഥ സാന്ദ്രമോദമരവിന്ദലോചനമഭാഷത
 
 
സരസീരുഹാക്ഷ ജയ മുരമഥന ശൗരേ!
പരിചിൽ നിൻ വൈഭവം പറയാവതല്ലേ
 
പീനമീനാകാര! പൃഥുലകമഠാകൃതേ!
ദാനവാന്തക! ദിവ്യസിംഹക! വടോ!
 
മുനിരാമ രഘുരാമ! മൃഡയ യദുരാമ മാം
ഘനനീലപശുപാല! കൽക്കിമൂർത്തേ!
 

ചക്രകുടുംബകബാന്ധവഘൃണിഗണ

Malayalam
ചക്രകുടുംബകബാന്ധവഘൃണിഗണ
ധിക്കൃതി പടുതരമായീടൊന്നൊരു
 
ചക്രംകൊണ്ടിഹ നിന്നുടെ പൃഥുഭുജ-
ചക്രം ഖണ്ഡിച്ചെറിവനിദാനീം
 
 
 
തിരശ്ശീല

ഉദ്ധതനായനിരുദ്ധനെയിന്നിഹ

Malayalam
ഉദ്ധതനായനിരുദ്ധനെയിന്നിഹ
ശുദ്ധാന്തമതിൽ ബദ്ധതനാക്കി
 
സ്പർദ്ധയൊടധുനാ വാഴും നിന്നുടെ
വിദ്ധ്വംസനമയി തരസാ ചെയ്‌വൻ
 
മൂഢ! മഹാസുര മൃധഭുവി നിന്നുടെ
രൂഡമദം കളവേനധുനാ

Pages