ഗോപകുലാംഗനമാരെ നമ്മെ

ആട്ടക്കഥ: 
ഗോപകുലാംഗനമാരെ നമ്മെ
ഗോപനം ചെയ്തോരു ഗോവിന്ദന്റെ
നാലുപുറവും നിന്നീടുക
പറ്റിമറവും നിന്നിടാതെ
മേനിക്കുറവും വന്നിടാതെ
പാടിക്കളിയാടി ചിലചുവടിൽ പിഴകൂടാതിഹ
താളമ്പിടിക്കേണം കൈകൾകൊണ്ടുമവ
താളം ചുവട്ടാതെ കാലുരണ്ടും
പൂതനാരെ യദുനാഥ വിഭോ
കാളിയ ഘോരഫണെ നൃത്തമാടിയ
വീരതൃണാവർത്തദൈത്യസംഹാര
ബകാസുന്രവിധ്വംസ ബലിധ്വംസ
സമുത്തംസ സമസ്തം ജന
സാമർത്ഥ്യ ദോഷങ്ങൾ നിങ്ങളുടെ
സകലാമർത്ഥ്യനാഥ നമോ നമസ്തേ.
ദേവകീനന്ദന കൃഷ്ണഹരേ
രേവതീശാനുജ ദേവ ശൗരേ
ശ്രീവാസുദേവ അരാതി വനജനദാവ
അമര മഹിതാനുഭാവ
സരസ രാസക്രീഡന സുപ്രീണിത
സുഭ്രൂജന ശുഭ്രേതര നീരദലോചന
പുണ്യകീർത്തേ നീലനീരദ മോഹന ധന്യമൂർത്തേ
അനുബന്ധ വിവരം: 

ഈ കുമ്മി 101 ആട്ടക്കഥകളിൽ ഇല്ല. എന്നാൽ ആട്ടക്കഥാകാരൻ എഴുതിയ ദണ്ഡകം അടുത്ത പേജിൽ. കുമ്മിയായാലും ദണ്ഡകമായാലും ഇപ്പോൾ അരങ്ങത്ത് നടപ്പില്ല.