ഡോ: അകവൂർ നാരായണൻ

1929ൽ അകവൂർ മനക്കൽ (തിരുവൈരാണിക്കുളം) ജനിച്ചു. ഡെൽഹി അന്താരാഷ്ട്രകഥകളി കേന്ദ്രം പ്രൊജക്റ്റി കമ്മിറ്റി ചെയർമാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി കഥകളി സംബന്ധമായ ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കേരള വർമ്മ കോളെജ് തൃശൂർ, ദില്ലി സർവ്വകലാശാല എന്നിവിടങ്ങളിൽ അദ്ധ്യാപകനയിരുന്നു. പ്രധാനകൃതികൾ: വെണ്മണി പ്രസ്ഥാനം,അകവൂരിന്റെ ലോകം, വകതിരിവ്, അർത്ഥരുചി, വ്യക്തിവിവേകം, അറിവുകൾ അനുഭൂതികൾ, അരങ്ങാളിയവർ, കവികോകിലം, ഉത്തരരാമായണം (ആട്ടക്കഥകൾ), ശ്രാരാമോദന്തം, കൃഷിബോധിനി,ലക്ഷ്മീനാഥ് ബോസ് ബറുവ (വിവർത്തനങ്ങൾ),പെഴ്സ്പക്റ്റീവ്സ് (ഇംഗ്ലീഷ് ലേഖനങ്ങൾ), കഥകളി രസായനം. ഭാര്യ: ഗൗരി അന്തർജ്ജനം

വിഭാഗം: