ദൂതഹൂതനഗരാഗതാവനിപ
ആട്ടക്കഥ:
ദൂതഹൂതനഗരാഗതാവനിപലോലചാമരസമീരണൈർ-
ദ്ധൂതപേശലപതാകികാശതവിരാജിതേ സ ധരണീപതിഃ
ശ്വേതവാഹനഗിരാ പരാർദ്ധ്യമണിഭൂഷണാം ശുഭകരേ ദിനേ
ജാതമോദമഭിമന്യവേ ശുഭഗുണോത്തരാമദിശദുത്തരാം
അർത്ഥം:
ഉത്തരാസ്വയംവരം ശ്ലോകത്തിൽ കഴിക്കുന്നു.
അവിടെ മാനോഹരങ്ങളായ മണിഗൃഹങ്ങൾ വിശേഷമായി അലങ്കരിക്കുകയും സ്ത്രീകളുടെ സമൂഹങ്ങളും സന്തോഷത്തോടുകൂടി ആഭരണങ്ങൾ അണിയുകയും ബ്രാഹ്മണർ പിന്നേയും പിന്നേയും കുതൂഹലവാന്മാരായിത്തീരുകയും പെരുമ്പറയുടെ ശബ്ദം മുഴങ്ങുന്നതും ശ്രീകൃഷ്ണൻ തുടങ്ങിയ യാദവസമൂഹത്താൽ നിറഞ്ഞതുമായ വിരാടനഗരാന്തർഭാഗം ദൂതന്മാർ ചെന്നു ക്ഷണിച്ചു നഗരത്തിൽ വന്നിട്ടുള്ള രാജാക്കന്മാരുടെ വീശിക്കൊണ്ടിരിക്കുന്ന വെഞ്ചാമരങ്ങളുടെ കാറ്റുകളാൽ ഇളക്കപ്പെടുന്ന മനോഹരങ്ങളായ കൊടുക്കൂറകൾകൊണ്ട് ശോഭിക്കുകയും ചെയ്ത സമയത്ത്, അർജ്ജുനന്റെ വാക്കനുസരിച്ച് ആ വിരാടരാജാവ് മംഗളകരമായ ദിവസത്തിൽ വിലയെറിയ രത്നാഭരണങ്ങൾ അണിഞ്ഞവളും ഉത്തമഗുണങ്ങൾ തികഞ്ഞവളും ആയ ഉത്തരയെ സന്തോഷത്തോടുകൂടി അഭിമന്യുവിനു നൽകി.