ശേഷേ ശയാനം വിഹഗേ ശയാനം (ധനാശി)
Malayalam
ശേഷേ ശയാനം വിഹഗേ ശയാനം
ധൂതാരിജാതം ശ്രിതപാരിജാതം
ശേഷാലയേശം കമലാലയേശം
ശ്രീപത്മനാഭം ഭജതാഞ്ജനാഭം
ഉത്തരാസ്വയംവരം സമാപ്തം
ഉത്തരയുടെ വിവാഹം മംഗളകരമായി കഴിഞ്ഞു. ഇനി എന്ത് ചെയ്യണം എന്ന് ധർമ്മപുത്രർ, ശ്രീകൃഷ്ണനോട് ഉപദേശം തേടുന്നു. അവസാനരംഗം ആണിത്.
വിരാടരാജാവിന്റെ ആസ്ഥാനസഭയിൽ വനവാസവും അജ്ഞാതവാസവും കഴിഞ്ഞ് പാണ്ഡവർ അവരുടേതായ രൂപഭാവവേഷങ്ങളിൽ ആസനസ്ഥനരാവുന്നു. അവരെ അഭിസംബോധന ചെയ്ത് വിരാടരാജാവ്, അറിയാതെ താൻ ചെയ്ത തെറ്റുകൾ ക്ഷമിക്കണം എന്ന് പറയുന്നു. അതിനുപകരം തന്റെ മകളായ ഉത്തരയെ അർജ്ജുനനു നൽകാം എന്നും പറയുന്നു. ഉത്തരയെ അഭിമന്യു വിവാഹം ചെയ്യുന്നു. ഉത്തരാസ്വയംവരം രണ്ട് ശ്ലോകങ്ങളിൽ കഴിക്കുന്നു.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.