അമ്പലപ്പുഴ രാമവർമ്മ

1926 ഡിസംബർ 10 (1102 വൃശ്ചികം 25)ന് ജനിച്ചു. അമ്മ:അമ്പലപ്പുഴ പുതിയ കോവിലകത്ത് അംബിക അമ്മ. അച്ഛൻ:കിടങ്ങൂർ വടവാമനയില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി. ഹൈസ്കൂൾ വിദ്യാഭ്യാസം അമ്പലപ്പുഴയിൽ. ആലുവ യു.സി കോലേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ ഉന്നതവിദ്യഭ്യാസം. 1948-50ൽ ആലുവ യു.സി കോളേജിൽ അദ്ധ്യാപകനായി. 1952 മുതൽ മലയാളം അദ്ധ്യാപകനായും 1960 മുതൽ 1986 വരെ വകുപ്പുമേധാവിയായും കോട്ടയം സി.എം.എസ് കോളേജിൽ സേവനമനുഷ്ഠിച്ചു. സംസ്കൃത സർവ്വകലാശാലയുടെ ഏറ്റുമാന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ആദ്യത്തെ ഡയറക്റ്റർ-ഇൻ-ചാർജ്ജും മലയാളം പ്രോഫസറും ആയിരുന്നു. കേരള, കാലിക്കറ്റ്,മഹാത്മാഗാന്ധി സർവ്വകലാശാലകളിൽ വിവ്ധ പരീക്ഷാ ബോർഡുകളുടെ ചെയർമാനായി. കേരളസാഹിത്യ അക്കാദമി, കേരള സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണവിഭാഗം ഇവയിൽ അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ നിർവാഹക സംമിതി അംഗമായിരിക്കെ കഥകളി ട്രൂപ്പിന്റെ മേൽനോട്ടം വഹിച്ച് 1986ൽ പശ്ചിമ ജർമ്മനിയിൽ പര്യടനം നടത്തി. അമ്പലപ്പുഴ കുഞ്ചൻ സ്മാരകസമിതിയുടെ എക്സിക്ക്യൂട്ടീവ് ചെയർമാനായി രണ്ട് വർഷം സേവനമനുഷ്ഠിച്ചു. കഥകളിക്കുള്ള എം.കെ.കെ നായർ അവാർഡിന് 1993 അർഹനായി. ഭാര്യ: കൃഷ്ണപുരത്ത് കുറ്റിയിൽ കോവിലകത്ത് സതീഭായി (2000 നവംബർ 4ന് അന്തരിച്ചു) മക്കൾ:ഗീതാഭായി, രമണീഭായി, ശ്രീകുമാർ, മധുകുമാ

വിഭാഗം: 
ജനന തീയ്യതി: 
Thursday, December 9, 1926
പുരസ്കാരങ്ങൾ: 
എം.കെ.കെ നായർ അവാർഡ്‌ (1993)
വിലാസം: 
ശ്രീനിലയം
കോളേജ് റോഡ്
കോട്ടയം-1
കേരളം