ചൈദ്യോപി രൂക്ഷതരചക്ഷുരതീവ

ശ്ലോകം
ചൈദ്യോപി രൂക്ഷതരചക്ഷുരതീവ രോഷാ-
ദാദ്യസ്യ പൂജനവിധിം സ നിരീക്ഷ്യ വീരഃ
സാക്ഷേപമേവമവദൽ സ്വയമുത്ഥിതസ്സൻ
സാക്ഷാദസന്മകുടഹീരവരോ ദുരാത്മാ.*

അരങ്ങുസവിശേഷതകൾ: 

ശിശുപാലന്റെ തിരനോക്ക്. തിരതാഴ്ത്തി ആട്ടം. ജരാസന്ധവധം അറിഞ്ഞ് ക്രുദ്ധനാകുന്നു. രാജസൂയത്തിനു ക്ഷണം കിട്ടി. കൃഷ്ണനെ അപമാനിക്കാനുള്ള നല്ല അവസരം കൈവന്നിരിക്കുന്നു. ഉടനെ യാഗത്തിന് പുറപ്പെടുക തന്നെ. സൈന്യത്തെ സജ്ജീകരിക്കാൻ ആജ്ഞാപിക്കുന്നു. സൈന്യസമേതം യാത്രയാകുന്നു.

*ഈ ശ്ലോകം ഗ്രന്ഥത്തിൽ ദണ്ഡകത്തിനു ശേഷമാണ്. അടുത്ത രംഗത്തിൽ ശിശുപാലൻ പ്രവേശിക്കുന്നതു കൊണ്ട് തിരനോക്കിനുവേണ്ടി ഇവിടെ കൊടുത്തിരിയ്ക്കുന്നു.