രാജസൂയം (തെക്കൻ)
ധർമജസവിധേ നാം തരസാ
വ്യാപാദയിത്വാ യുധി
സമാപനശ്ലോകം
വ്യാപാദയിത്വാ യുധി വേണുദാരിണാം
സങ്കർഷണേനാശു ബലിഷ്ഠകർമ്മണാ
മുമോദ കൃഷ്ണായ സുഹൃൽഗണസ്തദാ
സ പാണ്ഡുപുത്രൈസ്സഹ പത്മലോചനഃ
ധൃഷ്ടനാകും എന്റെ വീര്യം
പദം
ധൃഷ്ടനാകും എന്റെ വീര്യം കേട്ടിട്ടില്ലെ?
ഒട്ടും ഭീതിയില്ലെനിക്കിന്നു നിർണ്ണയം
പെട്ടെന്നു സംഹരിപ്പൻ നിന്നെ ഇന്നു ഞാൻ
വിഷ്ടപേന്ദ്രൻ തന്നെ ബന്ധുവെന്നാകിലും.
മുള്ള ജനങ്ങൾ നിന്നെപ്പോലെ
മുള്ള ജനങ്ങൾ നിന്നെപ്പോലെ
ചാടുവാദമേവം ചൊല്ലുമോ ഹീ! ഹീ
വാടാ രണത്തിനു വീര്യമുണ്ടെങ്കിൽ നീ
വാടാ നിന്നെ ഹനനം ചെയ് വനിന്നു ഞാൻ
(ഏഹി കൗണപേന്ദ്ര രേ രേ
ഏഹി കൗണപേന്ദ്ര)
കുണ്ഠതയില്ല രണത്തിലിനിക്കിന്നു
പദം
കുണ്ഠതയില്ല രണത്തിലിനിക്കിന്നു
ശുണ്ഠി നിന്റെ ബഹു വീര്യങ്ങൾ കാട്ടുക
കണ്ഠഭേദനം ചെയ്യും തവ ഞാൻ
ദശകണ്ഠതുല്യനെന്നു ബോധിച്ചിരിക്ക നീ.
(ഏഹി രൗഹിണേയ രേ രേ വാടാ
ഏഹി രൗഹിണേയ)
വിമതാവലിരമിതാ യുധി
പദം
വിമതാവലിരമിതാ യുധി
സമദാ വരികിലുമിന്നിങ്ങതു
അമിതഭുജപരാക്രമേണ വെന്നഥ
ശമിതമാക്കുവനവരുടെ ബലമപി.
(രേ രേ ദാനവാധമ വാടാ പോരിനു)
ധീരനാകുമെന്നുടെ വീര്യങ്ങൾ
പദം
ധീരനാകുമെന്നുടെ വീര്യങ്ങൾ കണ്ടുകൊൾക
ധരണീപതി മകുടാഞ്ചിതചരണം ചേദീശം അപ-
കരുണമവനെ രണധരിത്രിതന്നിൽ നിൻ
തരുണനവരജൻ ഹനിച്ചു ഹന്ത!
(രേ രേ യാദവാധമ വാടാ പോരിനു)
ശ്രുത്വാ ബലേന സ്വഭടാൻ
ശ്ലോകം
ശ്രുത്വാ ബലേന സ്വഭടാൻ വിശസ്താ-
നത്യുൽക്കട ക്രോധഭരാന്ധ ചേതാഃ
രണായ ചാഹൂയത കാമപാലം
സുരാരി നാഥസ്ത്വഥ വേണുദാരീ.
ചെനത്ത രിപു കനത്ത ബലമൊടു
പദം
ചെനത്ത രിപു കനത്ത ബലമൊടു യുധി-
കനത്ത ചില സ്വനത്തൊടേറുകിലുമിഹ
ക്ഷണത്തിലഹമിന്നു അവനെ വെന്നു
ആശു കൊന്നു പിന്നെ വനത്തിലുളവാകും
സത്വങ്ങൾക്കും ഇല്ല നീക്കം മോദമുണ്ടാം.