എന്നിവർണ്ണമൃത്യുപർണ്ണഭൂപനുപകർണ്ണ്യ
ആട്ടക്കഥ:
എന്നിവർണ്ണമൃത്യുപർണ്ണഭൂപനുപകർണ്ണ്യ ബാഹുകഗിരം തദാ,
‘നന്നു നന്നു തവ നൈപുണം സഫലമിന്നെനിക്കിതുപകാരമായ്‘
എന്നു ചൊല്ലിയുടനന്യരാരുമറിയാതെ തേർ കയറി മൂവരും
മന്ദമെന്യെ നടകൊണ്ടിതങ്ങു രഥവേഗമെന്തു പറയാവതോ!
അർത്ഥം:
ശ്ലോകസാരം: എന്നിവണ്ണം ബാഹുകന്റെ വാക്കിനെ കേട്ടിട്ട്, ഋതുപർണൻ നിന്റെ നൈപുണ്യം നന്ന് അത് എനിക്ക് ഉപകാരമായി എന്നിങ്ങനെ പറഞ്ഞ് മറ്റാരും അറിയാതെ മൂവരും തേരിൽ കയറി വേഗം യാത്രതിരിച്ചു. രഥവേഗത്തെക്കുറിച്ച് പറയാൻ ആവതോ!