നളചരിതം മൂന്നാം ദിവസം

നളചരിതം മൂന്നാം ദിവസം ആട്ടക്കഥ

Malayalam

എന്നിവർണ്ണമൃത്യുപർണ്ണഭൂപനുപകർണ്ണ്യ

Malayalam
എന്നിവർണ്ണമൃത്യുപർണ്ണഭൂപനുപകർണ്ണ്യ ബാഹുകഗിരം തദാ,
‘നന്നു നന്നു തവ നൈപുണം സഫലമിന്നെനിക്കിതുപകാരമായ്‌‘
എന്നു ചൊല്ലിയുടനന്യരാരുമറിയാതെ തേർ കയറി മൂവരും
മന്ദമെന്യെ നടകൊണ്ടിതങ്ങു രഥവേഗമെന്തു പറയാവതോ!

കലി നളനെയും കൈവിട്ടേവം

Malayalam

കലി നളനെയും കൈവിട്ടേവം കഴൽക്കു വണങ്ങിനാൻ;
കലിയെ നളനും കൈവിട്ടാജ്ഞാവശീകൃതനാക്കിനാൻ;
അവിദിതമിദം വാർഷ്ണേയോപേതനാമൃതുപർണ്ണനാ;
ലവർ തെരുതെരെത്തേരോടിച്ചെന്നണഞ്ഞിതു കുണ്ഡിനം.

ബഹുമാനിയാ ഞാനാരെയും

Malayalam

ബഹുമാനിയാ ഞാനാരെയും തൃണവത്‌, തദപി
ബഹുമതം തവ ചരിതം ഗുണവത്‌;
ഭവദാദേശമെനിക്കൊരു സൃണിവത്‌, ഇനിമേൽ
തവ കീർത്തി തെളഞ്ഞിരിക്കും മണിവത്‌.

കണക്കിൽ ചതിച്ചതു

Malayalam

കണക്കിൽ ചതിച്ചതു നിനയ്ക്കിലെന്നുടെ
മനസ്സിൽ വരും കോപം തണുക്കുമോ? ഇപ്പോൾ
വണക്കം കണ്ടിട്ടൊന്നുറച്ചു ഞാൻ, ഒരു
വാക്കു കേൾക്ക, വൈരം കുറച്ചു ഞാൻ,
ജനത്തിനിനി നിൻ ബാധയരുതേ,
യഥാകാലമഥവാ യഥാരുചി
വിവൃത്തനാകിലും സുവൃത്തകാരിക-
ളൊരുത്തരെയുമുപദ്രവിക്കൊലാ.

പരപീഡനമെനിക്കു

Malayalam

പരപീഡനമെനിക്കു വ്രതമെന്നറിക,
പരിചെഴുമധർമ്മമെന്മതമേ,
പരമിപ്പോൾ ദുശ്ശീലമെല്ലാം ഗതമേ, ഇനിമേൽ
ഭവദാജ്ഞ കേട്ടിരിക്ക നിശ്ചിതമേ.

ബഹുമാനിയാ ഞാനാരെയും തൃണവൽ, തദപി
ബഹുമതം തവചരിതം ഗുണവൽ
ഭവദാദേശമെനിക്കൊരു സൃണിവൽ ഇനിമേൽ
തവ കീർത്തി തെളിഞ്ഞിരിക്കും മണിവൽ

വധിച്ചുകളവാനൊഴിച്ചു തോന്നാ

Malayalam

വധിച്ചുകളവാനൊഴിച്ചു തോന്നാ
പിണച്ച ചതിയെല്ലാം നിനച്ചോളം, അസത്‌-
കരിച്ചു ചതിച്ചുടൻ ചിരിച്ചു നീ, നമസ്‌-
കരിച്ചു പിന്നെ എന്നെ സ്തുതിച്ചു നീ,
പഠിച്ചതെവിടെ പാപ, കപടം?
അനൗചിത്യഫല, മകാരണം
അനർത്ഥമോരോന്നേ വരുത്തിനാ,നതു
പൊറുത്തു നിന്നെയങ്ങയയ്ക്കുമോ?

ക്ഷമിക്കവേണമേ അപരാധം

Malayalam

പല്ലവി:
ക്ഷമിക്കവേണമേ അപരാധം, ശക്തി-
ക്ഷയവാനോടോ വേണ്ടൂ വിരോധം?

അനുപല്ലവി:
ശമിക്ക നിൻ കോപം ഭൂപ, കലി ഞാൻ മലിനൻ,
ബലക്ഷയവാനെങ്കിലും ബലി ഞാൻ.

ചരണം 1:
ബലമെന്തു? മറ്റൊന്നല്ലേ ബത! മേയുലകിൽ,
നളിനാസനലിപിവൈകൃതമേ,
ഫലമെന്തു? ദുശ്ശീലശതമേ, ലോകേ
ഭവദശക്യനിധനന്മാർ കഥമേ?

വഞ്ചക, നീ വരിക

Malayalam

പല്ലവി:
വഞ്ചക, നീ വരിക നേരേ വാഞ്ഛയെന്തിപ്പോൾ?

അനുപല്ലവി:
ലുഞ്ഛനം ചെയ്‌വനസിനാ നൂനം ഗളനാളീം.

ചരണം 1:
കനക്കെക്കൊതി നിനക്കെന്തു ചൊല്ലൂ,
മറുത്തതാരൊടു മറന്നിതോ ഇപ്പോൾ?
മനസ്സു മറിഞ്ഞങ്ങു തിരിച്ചു നീ, അപ-
മാർഗ്ഗമതിലേ സഞ്ചരിച്ചു നീ
വിധിച്ച വിധിയും വീഴ്ച വരുമോ,
വിശേഷിച്ചുമിതു കേൾക്ക കലേ,
വിദഗ്ദ്ധനെന്നങ്ങു ഭാവം നിനക്കെങ്കിൽ
നിയുദ്ധകേളിക്കു വരികെടോ!

എന്നെച്ചതിച്ച നീ

Malayalam

വൈദർഭീശാപരൂപോദ്ധതദഹനശിഖാദഗ്ദ്ധശേഷം സശോഷം
ബീഭ്രത്‌ കാർക്കോടകാഖ്യോരഗവിഷതടിനീ ഗാഢമംഗം വിമൂഢഃ
രുദ്ധപ്രാരബ്ധസിദ്ധിർന്നളമനലധിയാ ത്യക്തവാൻ സിദ്ധവിദ്യാ-
സുപ്രാകാശ്യാസഹിഷ്ണുഃ കലിരഥ ജഗൃഹേ സാസിനാ നൈഷധേന.

പല്ലവി:
എന്നെച്ചതിച്ച നീ എവിടേക്കു പോയീടുന്നു?
എനിക്കതു കേൾക്കയിൽ മോഹം.

അനുപല്ലവി:
സന്നച്ഛവിവദനം ഭിന്നസ്ഥിതിചരിതം
ഇന്നു മന്ദ, മമ നിന്നെ കണ്ടുകിട്ടി.

ഇത്യേവമൈകമത്യാപസൃത-

Malayalam

ഇത്യേവമൈകമത്യാപസൃതനിത്യപരിവാരഹൃദ്യപരിച്ഛാദാദിരാജചിഹ്നേന
സുദേവഭൂദേവപ്രഗൽഭതാകല്പിതവിദർഭജോദ്വാഹോപായോപദാസുധാ-
പാനലാഭലോഭലുപ്തധൈര്യസുവർണ്ണേന ഋതുപർണ്ണേന മദ്ധ്യേമാർഗ്ഗം
വിദ്യാഗ്രഹണാഭിലാഷുകബാഹുകനിർബന്ധസുപ്രസന്നേന വിതീർണ്ണായാം
വിക്ഷപിതകലിമലായാമതിഹൃദ്യായാമക്ഷഹൃദയവിദ്യായാം

Pages