ധീരോനൃപോഥ സുരനാരീജനാഭ്യസിത
ആട്ടക്കഥ:
ധീരോനൃപോഥ സുരനാരീജനാഭ്യസിത
സാരം വ്രതം ബത തുടങ്ങീ
മോദമതു തിങ്ങി ചേതസി വിളങ്ങി
സകലജനപൌരജനദാരജന വിതതിയും-
ശ്രീനാഥതിഥി സേവനമാകാര്‍ഷീല്‍
പുണ്യദ്വിജാതിമുതല്‍ ചണ്ഡാളജാതിയൊള-
മെണ്ണാത്ത ഭൂരിനരജാലം
സഹിതശിശുജാലം സകലമതുകാലം
മുറ്റുമൊരു ഹരിചരണഭക്തിയൊടുതിഥിയിലിഹ-
നോറ്റു നൃപപുംഗവ നിയോഗാല്‍
ഏകാദശീവൃത സുമാഹ്യാത്മതോ മഹിത
വൈകുണ്ഠമാപ ജനവൃന്ദം
സുരനതമമന്ദം രഹിതഭവബന്ധം
തത്ര സമയേ ദ്രുഹിണപുത്ര മുനിയൊരു ദിവസം
തത്ര യമപത്തനഗതോഭൂല്‍