രുഗ്മാംഗദചരിതം

Malayalam

അതുച്ഛഭാഗ്യാബുരാശേ

Malayalam
അതുച്ഛഭാഗ്യാബുരാശേ, മടിച്ചീടാതിവനെ നീ
കഴിച്ചഭിഷേകമിന്നേ വാഴിക്ക കുമാരനെ
 
ലഭിച്ചു മത്സാരൂപ്യം നീ വഹിച്ചു ഭാര്യയുമായി
വസിച്ചീടുക നീ എന്നും ഉരുസുഖം മമാന്തികെ

വത്സ ഹേ ധര്‍മ്മാംഗദ

Malayalam
വത്സ! ഹേ ധര്‍മ്മാംഗദ  വരികരികില്‍ നീ മോദാല്‍
ത്വത്സമനായിട്ടൊരു ധന്യനില്ലെങ്ങും ഭൂമൌ
 
നത്സുഖമവനിയില്‍ വാഴ്ക നീ ചിരകാലം
മത്സാരൂപ്യം നിനക്കും ലഭിക്കും ചരമേ കാലേ

വധിക്കൊല്ല വധിക്കൊല്ല വധിച്ചീടൊല്ല ബാലനെ

Malayalam
വധിക്കൊല്ല വധിക്കൊല്ല വധിച്ചീടൊല്ല ബാലനെ
ലസല്‍ ചാരുകീര്‍ത്തേ! ലഭിച്ചു മുക്തിയുമിഹ
കീര്‍ത്തിയും നൃപതേ
 
ഗ്രഹിക്ക പുണ്യരാശേ! നീ ഗാഢം നിന്‍ വ്രതമിതു
മുടക്കുവാന്‍ ബ്രഹ്മവാചാ മോഹിനി വന്നതിവള്‍
 
ഗമിക്കട്ടെ യഥാകാമം ഇവള്‍ക്ക് ദ്വാദശ്യാം പകല്‍
സ്വപിക്കുന്നോര്‍ വ്രതഫലം ഭവിക്കും ഷഡംശമെന്നാല്‍

ഇത്യുക്താ തനയേ സ്വമാതുരവരുഹ്യാങ്കേ

Malayalam
ഇത്യുക്താ തനയേ സ്വമാതുരവരുഹ്യാങ്കേ ശയാനേ നൃപ-
സ്സത്യത്രാണപാരായണോസ്യ തു ഗളം ഛേത്തും യദാരബ്ധവാന്‍
ദൈത്യാരിസ്സ്വയമഭ്യുപേത്യ സഹസാ ഗൃഹ്ണന്‍ സഖഡ്ഗം കരം
പ്രീത്യാവോചദമും വിഷാദവിവശം വാചാ കൃപാപൂര്‍ണയാ

പാദയുഗം തേ സാദരമേഷ താത തൊഴുന്നേന്‍

Malayalam
അമ്ലാനുഭൂമിസുരഭക്തി ഭരേ ക്ഷിതീന്ദ്രേ
ധര്‍മ്മാനുരോധനിലയേ ബ്രുവതീതി താവല്‍
രുഗ്മാംഗദസ്യ തനയസ്സഹിതോ ജനന്യാ
സംപ്രാപ്യ തത്ര സവിധേ നിജഗാദ ചൈവം
 
പാദയുഗം തേ സാദരമേഷ താത തൊഴുന്നേന്‍
ഖ്യാതവിധിനാ ജന്മവും മേ സഫലം ജാതമധുനാ
 
ഏതുചെയ്തും മാതൃതാതന്മാരുടെ
മതം ചെയ്തു കൊള്‍വതിഹ ജാതന്മാരായാല്‍ സാദ്ധ്യം
 
നന്ദനന്മാരുണ്ടാമിനിയും ഉന്നതന്മാര്‍ ധന്യശീല
സത്യഭംഗം വന്നുവെന്നാകില്‍
 
തീരാ വംശത്തിനും ദുഷ്കൃതിദോഷം

നാഥാ ജനാര്‍ദ്ദന സാദരം ഭൂതദയ

Malayalam
മോഹിന്യാ വാക്യമേവം സപദി ചെവികളില്‍ പുക്കനേരം കഠോരം
മോഹിച്ചുര്‍വ്യാം പതിച്ചു ക്ഷിതിപതിരധികം വിഹ്വലസ്താപഭാരാല്‍
മോഹം തീര്‍ന്നാശു പിന്നെ പ്രണതജനപരിത്രാണശീലാ വിഭോ! മാം
പാഹി ശ്രീപദ്മനാഭ, ദ്രുതമിതി വിലലാപാർദ്ദിതം ദീനദീനഃ
 
നാഥാ ജനാര്‍ദ്ദന! സാദരം ഭൂതദയ
ബോധാനന്ദാത്മക ഹരേ!
 
കണ്ണുനീരല്പവും കണ്ണിലുളവാകാതെ
ഉണ്ണിയുടെ ഗളമധുനാ ഖണ്ഡിപ്പതുമെങ്ങിനെ ഞാന്‍?
 
ദുഷ്ടാത്മികേ, മോഹിനീ കഷ്ടമയ്യോ നിന്‍റെ മൊഴി
ദുഷ്ടജനങ്ങള്‍ കേള്‍ക്കിലും നിഷ്ഠുരമതീവ ഘോരം

അച്ഛനുമമ്മയ്ക്കും കണ്ണില്‍ അശ്രുതെല്ലും

Malayalam
അച്ഛനുമമ്മയ്ക്കും കണ്ണില്‍ അശ്രുതെല്ലും വീണിടാതെ
ഇച്ചരിതം ചെയ്യാമെങ്കില്‍ സ്വച്ഛന്ദം നോറ്റുകൊണ്ടാലും

Pages