വന്ദനശ്ലോകം ഒന്ന്
രാഗം:
ആട്ടക്കഥ:
മാലോകര്‍ക്കൊക്കെയുള്ളില്‍ക്കുമിയും അതിരെഴാത്താപപാപങ്ങൾ തീര്‍ക്കാൻ
മാലാര്‍ക്കും തെല്ലുമേശാത്തൊരു നവപഥം ഈ മാനവര്‍ക്കായ് തെളിക്കാൻ
"കുന്നോളം താഴുകെന്നും മനുജ, വളരുവാൻ ഓര്‍ക്കുകിൽ കുന്നിയോളം"
എന്നോതിത്തന്ന രാഗക്കൊടുമുടി മിശിഹാത്തമ്പുരാനെത്തൊഴുന്നേൻ!